[]കൊച്ചി: സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ സി.ബി.ഐക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഐ.പി.എസുകാരെ രക്ഷിക്കാന്‍ സി.ബി.ഐ ശ്രമിച്ചശ്രമിച്ചതായി കോടതി ചൂണ്ടിക്കാട്ടി. []
സി.ബി.ഐ ഉദ്യോഗസ്ഥനായ നന്ദകുമാരന്‍ നായരെയും കോടതി വിമര്‍ശിച്ചു. സമ്പത്ത് കസ്റ്റഡി കേസില്‍ ഉള്‍പ്പെട്ട ഐ.പി.എസുകാരെ രക്ഷിക്കാന്‍ നന്ദകുമാരന്‍ നായര്‍ ശ്രമിച്ചു.
നന്ദകുമാരന്‍ നായര്‍ സിബിഐയ്ക്ക് നാണക്കേടാണെന്ന് കോടതി പറഞ്ഞു. സമ്പത്ത് കസ്റ്റഡി മരണക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന്‍
ഹരിദത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിനും ഹൈക്കോടതിയുടെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നു.
അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കൃത്രിമം കാട്ടിയതായും ഇങ്ങനെ പോയാല്‍ സി.ബി.ഐയുടെയും ക്രൈംബ്രാഞ്ചിന്റെയും വിശ്വാസ്യത നഷ്ടപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ വിധിയിലാണ് വിമര്‍ശനം.