ഹൈദരാബാദ്: മലയാളത്തിലെ എല്ലാ നടിമാരെയും തനിക്ക് ഇഷ്ടമാണെന്ന് തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി. സൂം ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
ഇന്ന് മുന്‍നിരയിലുള്ള നായികമാര്‍ക്കെല്ലാം വളരെയധികം അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും യഥാര്‍ത്ഥത്തില്‍ നടന്‍മാരുടെ പ്രകടനത്തേക്കാള്‍ നടിമാരുടെ പ്രകടനമാണ് താന്‍ ഇപ്പോള്‍ ശ്രദ്ധിക്കാറെന്നും സാമന്ത പറഞ്ഞു.
‘മലയാളത്തില്‍ എല്ലാവരെയും എനിക്കിഷ്ടമാണ് ഐ ലവ് പാര്‍വതി, സായി പല്ലവി,’ സാമന്ത പറഞ്ഞു. ഒപ്പം ബോളിവുഡില്‍ ആലിയ ഭട്ട്, ദീപിക പദുകോണ്‍, കങ്കണ റണൗത്ത് എന്നിവരെയും താന്‍ വളരെ ആരാധിക്കുന്നുണ്ടെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.
‘ ഇപ്പോള്‍ സ്ത്രീകള്‍ ഒരുമിച്ച് ശക്തരാണെന്ന് മനസ്സിലാക്കിയിരിക്കുന്നു. കുറേക്കാലത്തോളം ഞങ്ങള്‍ വീക്ക് ആയിരുന്നു. കാരണം ഞങ്ങള്‍ പരസ്പരം എതിരായി നിന്നു. പക്ഷെ ഇപ്പോള്‍ സ്ത്രീകള്‍ പരസ്പരം പിന്തുണയ്ക്കുന്നു. ഇതാണ് ഞാന്‍ എക്കാലവും സ്വപ്‌നം കണ്ടിരുന്നത്,’ സാമന്ത പറഞ്ഞു.