| Friday, 7th April 2023, 11:43 am

മഅ്ദനിക്ക് സാമ്പത്തിക പിന്തുണ തേടി സമസ്ത നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് സമസ്ത. മഅ്ദനിയെ മറക്കരുതെന്ന തലക്കട്ടോടെ സമസ്ത മുഖപത്രമായ സുപ്രഭാതത്തിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി എന്നിവരാണ് മഅ്ദനിക്കായി സഹായമഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്.

രണ്ട് പതിറ്റാണ്ടോളമായി നീതിക്കായുള്ള നിയമ പോരാട്ടത്തിലാണ് മഅ്ദനിയെന്നാണ് നോട്ടീസില്‍ പറയുന്നത്. പത്ത് വര്‍ഷത്തിന് മുകളില്‍ ബെംഗളൂരു ജയിലില്‍ കഴിയേണ്ടി വന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ചികിത്സക്കും കേസ് നടത്തിപ്പിനുമായി ഭീമമായി തുകയാണ് ആവശ്യമായി വരുന്നതെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

കോടതി കുറ്റവിമുക്തനാക്കിയ മഅ്ദനിയെ ബെംഗളൂരുവില്‍ തന്നെ മറ്റൊരു കേസിലും പ്രതി ചേര്‍ത്തിരിക്കുകയാണെന്നും നഗരത്തില്‍ താമസത്തിന് തന്നെ നല്ലൊരു തുക ആവശ്യമാണെന്നും കുറിപ്പില്‍ പറയുന്നു.

അതുകൊണ്ട് റമളാന്‍ മാസത്തിന്റെ പവിത്രത മുന്‍നിര്‍ത്തി നീതിക്കായുള്ള മഅ്ദനിയുടെ പോരാട്ടത്തെ പിന്തുണക്കാനും ആവശ്യമായ സാമ്പത്തിക സഹായം നല്‍കണമെന്നുമാണ് സമസ്ത നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

സാമ്പത്തിക സഹായം സ്വീകരിക്കുന്ന അക്കൗണ്ട് വിവരങ്ങളും കുറിപ്പിന് താഴെ നല്‍കിയിട്ടുണ്ട്.

Content Highlight: Samatha leaders seeking financianl support for madani

Latest Stories

We use cookies to give you the best possible experience. Learn more