കോഴിക്കോട്: പൗരത്വഭേദഗതി വിഷയത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ വിമര്‍ശനവുമായി സമസ്ത. സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കറാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. സമരത്തില്‍ പങ്കെടുത്ത സമസ്ത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതാണ് സമസ്തയുടെ വിമര്‍ശനത്തിന് കാരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ തീവ്രവാദ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ നുഴഞ്ഞു കയറിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും വിയോജിപ്പിന് വഴിവെച്ചു.
പൗരത്വ ഭേദഗതി നിയമത്തില്‍ തുടക്കം മുതല്‍ ഒറ്റകെട്ടായി സമരം ചെയ്യാമെന്ന നിലപാടാണ് സമസ്ത സ്വീകരിച്ചു വന്നത്. എന്നാല്‍ അടുത്ത് നടന്ന പ്രതിഷേധങ്ങളില്‍ നേതാക്കള്‍ക്കെതിരെ കേസെടുത്തത് സമസ്തയെ ചൊടിപ്പിച്ചു. അതിനാല്‍ ഇനിയുള്ള യോജിച്ച സമരങ്ങളില്‍ സമസ്ത പങ്കെടുക്കുമോ എന്ന കാര്യങ്ങളില്‍ ഇപ്പോള്‍ വ്യക്തതയില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം ഞായറാഴ്ച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരത്തിനില്ലെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ഒറ്റകെട്ടായ സമരമെന്ന് നിലപാടാണ് ലീഗ് നേരത്തെ എടുത്തതെങ്കിലും പിന്നീട് എം.കെ മുനീര്‍ അടക്കമുള്ള നേതാക്കള്‍ ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു.