പെണ്‍കുട്ടികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത് സംബന്ധിച്ച തര്‍ക്കം; ക്രോപ്പ് ചെയ്ത ചിത്രമുള്‍പ്പെടുത്തി വിശദീകരണക്കുറിപ്പ്
keralanews
പെണ്‍കുട്ടികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത് സംബന്ധിച്ച തര്‍ക്കം; ക്രോപ്പ് ചെയ്ത ചിത്രമുള്‍പ്പെടുത്തി വിശദീകരണക്കുറിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th January 2020, 2:30 pm

വയനാട്: റിപ്പബ്ലിക്ക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തിയ പരിപാടിയില്‍ പെണ്‍കുട്ടികള്‍ പങ്കെടുത്തത് സംബന്ധിച്ച് സമസ്തയില്‍ തര്‍ക്കം.

ഷഹീന്‍ ബാഗിലെ പരിപാടിയില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തതിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് സമസ്തയുടെ താക്കീത് തള്ളി പെണ്‍കുട്ടികള്‍ എസ്‌കെ.എസ്.എസ്.എഫിന്റെ പരിപാടിയില്‍ പങ്കെടുത്തുവെന്ന് സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ച നടന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇത് നിഷേധിച്ച് കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ രംഗത്തെത്തി.

സമസ്തയുടെ നിലപാടിന് വിരുദ്ധമായി എസ്‌കെ.എസ്.എസ്.എഫ് പ്രവര്‍ത്തിക്കില്ല. ഷഹീന്‍ ബാഗിലെ സമരത്തിലും സമസ്തയുടെയും സുന്നത്ത് ജമാഅത്തിന്റെയും വീക്ഷണത്തിന് വിരുദ്ധമായ ഒരുസമര രീതിയും നടന്നിട്ടില്ല. മനുഷ്യജാലികയിലെ പ്രസംഗം കേള്‍ക്കാനും പ്രതിജ്ഞയില്‍ പങ്കെടുക്കാനും പലരും എത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അക്കൂട്ടത്തിലുള്ള സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണമെന്നാണ് വിശദീകരണക്കുറിപ്പിലുള്ളത്.

പ്രവര്‍ത്തകര്‍ വിവാദത്തിന് ഇടംകൊടുക്കാതെ സംഘടനാ ആവിഷ്‌ക്കരിച്ച സമരരീതികളുമായി മുന്നോട്ടു പോകണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്.

വിശദീകരണക്കുറിപ്പിനോടൊപ്പം പെണ്‍കുട്ടികളെ ക്രോപ് ചെയ്ത് മാറ്റിയ ഫോട്ടോയാണ് സത്താര്‍ പന്തല്ലൂര്‍ പങ്കുവെച്ചിരിക്കുന്നത്.