| Sunday, 8th December 2019, 8:10 pm

പൗരത്വ ബില്‍; വിഷയം ചര്‍ച്ച ചെയ്യാന്‍ സമസ്ത മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു, കാന്തപുരം വിഭാഗം ഉള്‍പ്പെടുള്ള സംഘടനകളുമായി സംയുക്ത യോഗം ചേരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൗരത്വ ബില്ലിനെതിരായ നടപടികളെ പറ്റി ചര്‍ച്ചചെയ്യാന്‍ സമസ്ത സംഘടനകള്‍ യോഗം വിളിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ കാന്തപുരം ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള വിവിധ മുസ്‌ലിം സംഘടനകളോടൊപ്പം നാളെ യോഗം ചേരുമെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നേതാക്കള്‍ അറിയിച്ചു. ചേളാരിയില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതിയാണ് യോഗം വിളിക്കാന്‍ തീരുമാനിച്ചത്.

പൗരത്വ ബില്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാണാന്‍ ഇന്ന് ചേര്‍ന്ന സമസ്ത സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ബില്ലിനെതിരായി എടുക്കേണ്ട നീക്കങ്ങളെ പറ്റി ചര്‍ച്ച ചെയ്യാന്‍ മുഴുവന്‍ മുസ്‌ലിം സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന ബില്ലിനെതിരെ നിലപാടെടുക്കാന്‍ ഈ പാര്‍ട്ടികളോടെല്ലാം പാര്‍ട്ടികളോടും ആവശ്യപ്പെടും.

ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്, ലീഗ് എം.പിമാര്‍ ഈ വിഷയത്തില്‍ ആത്മാര്‍ത്ഥയായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് പൗരത്വ ഭേദഗതി ബില്‍. ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ എത്താനിരിക്കെയാണ് മുസ്‌ലിം സംഘടനകള്‍ യോഗം ചേരുന്നത്.

ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിങ്ങനെ ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് പൗരത്വ (ഭേദഗതി) ബില്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിലൂടെ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണ് ബില്‍.

We use cookies to give you the best possible experience. Learn more