| Monday, 28th September 2015, 5:41 pm

സമസ്ത ചോദ്യങ്ങളുന്നയിക്കുന്നു അഥവാ ലീഗ് രാഷ്ട്രീയത്തില്‍ തിരയിളക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, മുഹമ്മദ് ഫൈസി ഓണമ്പിള്ളി, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയ എസ്.കെ.എസ്.എസ്.എഫ് (എസ്.വൈ.എസ്. എന്നും പറയാം) നേതാക്കള്‍ സമുദായത്തിന്റെ വോട്ടുവാങ്ങുന്നവര്‍ സമുദായത്തോട് ഉത്തരവാദിത്തം നിറവേറ്റണം എന്ന നിലപാടുള്ളവരാണ്. അബ്ദുസ്സമദ് പൂക്കോട്ടൂരിനെയും അബ്ദുറഹ്മാന്‍ കല്ലായിയെയും പോലെ മുസ്‌ലിം ലീഗിന് അടിമത്തം പ്രഖ്യാപിച്ചവരല്ല ഇവര്‍. സമസ്തയുടെ താഴേ തട്ടില്‍ ശക്തമായ ബന്ധങ്ങളുള്ള ഈ പുതുതലമുറസംഘം തന്നെയാണ് സമസ്തയുടെ നിലപാടുകള്‍ രൂപപ്പെടുത്തുന്നത്. മുസ്‌ലിം ലീഗുമായുള്ള ചരിത്രപരമായ ബന്ധം അംഗീകരിക്കുമ്പോള്‍ തന്നെ സി.പി.ഐ.എം അടക്കമുള്ള പാര്‍ട്ടികളുമായി സഹകരിക്കുന്നതില്‍ ഇവര്‍ തെറ്റു കാണുന്നില്ല.  



ഒപ്പിനിയന്‍ : എം.എ കുഞ്ഞഹമ്മദ്


അബ്ദുന്നാസര്‍ മഅ്ദനിയുംഐസ്‌ക്രീം കേസുമാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ മുസ്‌ലിം ലീഗ് നേരിട്ട പ്രധാന അഗ്‌നി പരീക്ഷകള്‍. ഈ രണ്ട് പരീക്ഷണങ്ങളും അതിജീവിച്ച ലീഗ് രാഷ്ട്രീയമായി പ്രത്യക്ഷ വെല്ലുവിളികളൊന്നും ഇപ്പോള്‍ നേരിടുന്നില്ല. എന്നാല്‍ ലീഗ് രാഷ്ട്രീയത്തിന്റെ ഉള്ളറകളില്‍ സങ്കീര്‍ണ്ണമായ ചില ചലനങ്ങള്‍ ദൃശ്യമാണ്.

ലീഗിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന സമസ്തയിലും മുജാഹിദ് വിഭാഗങ്ങളിലും ഉരുത്തിരിയുന്ന പുതിയ ചിന്തകളാണ് രാഷ്ട്രീയ പ്രാധാന്യമുള്ള ഈ ചലനങ്ങള്‍.  മുസ്‌ലിം ലീഗ് കേരളഭരണത്തിലിരുന്ന കഴിഞ്ഞ നാലരവര്‍ഷക്കാലത്തുണ്ടായ ഈ പരിണാമം പാര്‍ട്ടി ഇനിയും ഗൗരവമായി ശ്രദ്ധിച്ചിട്ടില്ല. യുഡിഎഫ് രാഷ്ട്രീയത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ ശേഷിയുള്ള ചലനങ്ങളാണിതെന്ന് നിസ്സംശയം പറയാനാകും.

സമസ്തയുടെ ചോദ്യങ്ങള്‍

36 അംഗ കൂടിയാലോചന സമിതിയാണ് സമസ്തയുടെ പരമാധികാര സഭ. ആത്മീയ പ്രധാനമായി ജീവിക്കുന്ന ഈ പണ്ഡിതന്മാര്‍ രാഷ്ട്രീയ കാര്യങ്ങളില്‍ തീര്‍ത്തും അശ്രദ്ധരും ഏറെക്കുറെ അജ്ഞരുമാണ്. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ മാത്രമാണ് അല്‍പ്പമെങ്കിലും രാഷ്ട്രീയ താല്‍പര്യമുള്ള നേതാവ്. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സമസ്തയില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റം അതിന്റെ വിദ്യാര്‍ത്ഥി സംഘടന രാഷ്ട്രീയ പ്രധാനമായി ആലോചനകള്‍ നടത്തുന്നു എന്നതാണ്.


വര്‍ഷങ്ങള്‍ നീണ്ട പരാതികളും പരിഭവങ്ങളും അവഗണിക്കപ്പെട്ടപ്പോള്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന തോന്നല്‍ പുതുതലമുറ സമസ്ത നേതാക്കള്‍ക്കുണ്ടായി.  ജമാഅത്തിനും മുജാഹിദിനും കാന്തപുരത്തിനും പോപ്പുലര്‍ ഫ്രണ്ടിനുമെല്ലാം സ്വന്തമായി പത്രമുള്ളപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനക്ക് എന്തുകൊണ്ട് പത്രം തുടങ്ങിക്കൂടാ എന്ന ന്യായമായ ചോദ്യം സംഘടനയില്‍ ഉയര്‍ന്നു. പുതുതലമുറ നേതാക്കളുടെ കടുത്ത സമ്മര്‍ദ്ധങ്ങള്‍ക്കൊടുവില്‍ പത്രം ആരംഭിക്കാന്‍ സമസ്ത മുശാവറ അനുമതി നല്‍കി.


ബാപ്പു മുസ്‌ലിയാര്‍


അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, മുഹമ്മദ് ഫൈസി ഓണമ്പിള്ളി, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയ എസ്.കെ.എസ്.എസ്.എഫ് (എസ്.വൈ.എസ്. എന്നും പറയാം) നേതാക്കള്‍ സമുദായത്തിന്റെ വോട്ടുവാങ്ങുന്നവര്‍ സമുദായത്തോട് ഉത്തരവാദിത്തം നിറവേറ്റണം എന്ന നിലപാടുള്ളവരാണ്.

അബ്ദുസ്സമദ് പൂക്കോട്ടൂരിനെയും അബ്ദുറഹ്മാന്‍ കല്ലായിയെയും പോലെ മുസ്‌ലിം ലീഗിന് അടിമത്തം പ്രഖ്യാപിച്ചവരല്ല ഇവര്‍. സമസ്തയുടെ താഴേ തട്ടില്‍ ശക്തമായ ബന്ധങ്ങളുള്ള ഈ പുതുതലമുറസംഘം തന്നെയാണ് സമസ്തയുടെ നിലപാടുകള്‍ രൂപപ്പെടുത്തുന്നത്. മുസ്‌ലിം ലീഗുമായുള്ള ചരിത്രപരമായ ബന്ധം അംഗീകരിക്കുമ്പോള്‍ തന്നെ സി.പി.ഐ.എം അടക്കമുള്ള പാര്‍ട്ടികളുമായി സഹകരിക്കുന്നതില്‍ ഇവര്‍ തെറ്റു കാണുന്നില്ല.

സുപ്രഭാതം, ചന്ദ്രികയെ മറികടന്നുള്ള സമസ്തയുടെ ആവിഷ്‌കാരം

ലീഗ് മുഖപ്പത്രമായ ചന്ദ്രികയെ മാത്രമാണ് സമസ്ത പൂര്‍ണ്ണായും ആശ്രയിച്ചിരുന്നത്. മുസ്‌ലിം ലീഗിലെ മുജാഹിദ് ലോബി ചന്ദ്രിക കയ്യടക്കിയതോടെ സമസ്തയുടെ വാര്‍ത്തകള്‍ വല്ലാതെ തമസ്‌കരിക്കപ്പെട്ടു. ലീഗ് വിരുദ്ധരായ കാന്തപുരത്തെയും ലീഗിന്റെ സഹയാത്രികരായ സമസ്തയെയും ഒരു പോലെ പരിഗണിച്ചാല്‍ മതിയെന്ന നയം പോലും ചന്ദ്രിക ഒരു ഘട്ടത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചു.

വര്‍ഷങ്ങള്‍ നീണ്ട പരാതികളും പരിഭവങ്ങളും അവഗണിക്കപ്പെട്ടപ്പോള്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന തോന്നല്‍ പുതുതലമുറ സമസ്ത നേതാക്കള്‍ക്കുണ്ടായി.
ജമാഅത്തിനും മുജാഹിദിനും കാന്തപുരത്തിനും പോപ്പുലര്‍ ഫ്രണ്ടിനുമെല്ലാം സ്വന്തമായി പത്രമുള്ളപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനക്ക് എന്തുകൊണ്ട് പത്രം തുടങ്ങിക്കൂടാ എന്ന ന്യായമായ ചോദ്യം സംഘടനയില്‍ ഉയര്‍ന്നു. പുതുതലമുറ നേതാക്കളുടെ കടുത്ത സമ്മര്‍ദ്ധങ്ങള്‍ക്കൊടുവില്‍ പത്രം ആരംഭിക്കാന്‍ സമസ്ത മുശാവറ അനുമതി നല്‍കി.


മുസ്‌ലിം അജണ്ടകള്‍ യു.ഡി.എഫ് സര്‍ക്കാരില്‍ അവഗണിക്കപ്പെട്ടു എന്ന് സുപ്രഭാതം നിരന്തരം കുറ്റപ്പെടുത്തുന്നുണ്ട്. ഇത് മുസ്‌ലിം ലീഗിന് കൂടിയുള്ള പ്രഹരമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അതിതീവ്രഭാഷ ഉപയോഗിച്ചാണ് സുപ്രഭാതം വിമര്‍ശനങ്ങള്‍ തൊടുക്കുന്നത്.  അറബിക് സര്‍വ്വകലാശാല, എ.ഐ.പി സ്‌കൂളുകളുടെ എയ്ഡഡ് പദവി, മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് കീഴിലെ മെഡിക്കല്‍ കോളജുകളോടുള്ള സര്‍ക്കാരിന്റെ വിവേചനം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ഉമ്മന്‍ചാണ്ടി ഒരു സമുദായത്തിന്റെ മാത്രം മുഖ്യമന്ത്രിയല്ലെന്ന് കൂടി സുപ്രഭാതം മുഖപ്രസംഗത്തിലൂടെ ഓര്‍മ്മിപ്പിച്ചു. ഒപ്പം എസ്.കെ.എസ്.എസ്.എഫിന്റെ പ്രക്ഷോഭ യോഗങ്ങളില്‍ കോണ്‍ഗ്രസിനെതിരെ ആക്ഷേപശരങ്ങളുയര്‍ത്തി. മുസ്‌ലിം ലീഗിനെ പലപ്പോഴും പരിഹസിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കടുത്ത കോണ്‍ഗ്രസ് വിരുദ്ധ നിലപാടിലേക്ക് മാറുകയാണ് സമസ്ത.


സുപ്രഭാതത്തിന്റെ പിറവി ലീഗിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. സുന്നികളുമായി സംവദിക്കാനുള്ള ഒരു സാധ്യത ലീഗിന് നഷ്ടപ്പെട്ടു എന്നതാണ് ഇതിന്റെ പരിണതി.
സുപ്രഭാതത്തില്‍ നിന്നും ജേര്‍ണലിസ്റ്റുകളെ റാഞ്ചാന്‍ പോലും ഒരു ഘട്ടത്തില്‍ ചന്ദ്രിക ശ്രമിച്ചു.

പത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ ക്ഷണിച്ച് ലീഗ് നേതാക്കളെ സമസ്ത ഒന്നു കൂടി ഞെട്ടിച്ചു. പിണറായി വിജയന്റെയും എളമരം കരീമിന്റെയുമെല്ലാം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച്  ചന്ദ്രികയില്‍ നിന്നും ലീഗില്‍ നിന്നും വ്യത്യസ്തമായ തുറന്ന നിലപാട് സുപ്രഭാതം പ്രഖ്യാപിച്ചു. ആറ് എഡിഷനുകളും അഞ്ച് ലക്ഷം കോപ്പികളുമായി (സമസ്തയുടെ അവകാശവാദം!) സുപ്രഭാതം തുടങ്ങിയിട്ട്  ഇപ്പോള്‍ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു.
സുപ്രഭാതത്തെ മുന്‍നിര്‍ത്തി  ഒരു രാഷ്ട്രീയ ലൈന്‍ സമസ്തയുടെ പുതുതലമുറ വികസിപ്പിക്കുന്നത് വ്യക്തമായി കാണാനാകും.

മുസ്‌ലിം അജണ്ടകള്‍ യു.ഡി.എഫ് സര്‍ക്കാരില്‍ അവഗണിക്കപ്പെട്ടു എന്ന് സുപ്രഭാതം നിരന്തരം കുറ്റപ്പെടുത്തുന്നുണ്ട്. ഇത് മുസ്‌ലിം ലീഗിന് കൂടിയുള്ള പ്രഹരമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അതിതീവ്രഭാഷ ഉപയോഗിച്ചാണ് സുപ്രഭാതം വിമര്‍ശനങ്ങള്‍ തൊടുക്കുന്നത്.  അറബിക് സര്‍വ്വകലാശാല, എ.ഐ.പി സ്‌കൂളുകളുടെ എയ്ഡഡ് പദവി, മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് കീഴിലെ മെഡിക്കല്‍ കോളജുകളോടുള്ള സര്‍ക്കാരിന്റെ വിവേചനം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ഉമ്മന്‍ചാണ്ടി ഒരു സമുദായത്തിന്റെ മാത്രം മുഖ്യമന്ത്രിയല്ലെന്ന് കൂടി സുപ്രഭാതം മുഖപ്രസംഗത്തിലൂടെ ഓര്‍മ്മിപ്പിച്ചു. ഒപ്പം എസ്.കെ.എസ്.എസ്.എഫിന്റെ പ്രക്ഷോഭ യോഗങ്ങളില്‍ കോണ്‍ഗ്രസിനെതിരെ ആക്ഷേപശരങ്ങളുയര്‍ത്തി. മുസ്‌ലിം ലീഗിനെ പലപ്പോഴും പരിഹസിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കടുത്ത കോണ്‍ഗ്രസ് വിരുദ്ധ നിലപാടിലേക്ക് മാറുകയാണ് സമസ്ത.

കോണ്‍ഗ്രസിന് എന്തിന് വോട്ടു ചെയ്യണം ?

മുസ്‌ലിം ലീഗിനോടുള്ള ബന്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസിന് ഉപാധി രഹിതമായി എന്തിന് വോട്ടു ചെയ്യണം എന്ന ചോദ്യമാണ് സമസ്ത ഉന്നയിക്കുന്നത്. കത്തോലിക്കര്‍ക്ക് കേരള കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടിയുണ്ടെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ബിഷപ്പുമാരെ കാണുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യാറുണ്ട്. കസ്തൂരി രംഗന്‍ പ്രശ്‌നത്തില്‍ കേരളകോണ്‍ഗ്രസിനേക്കാള്‍ മുന്‍കൈ എടുത്തത് ഉമ്മന്‍ചാണ്ടിയായിരുന്നല്ലോ. ഈ പശ്ചാത്തലം വിശദീകരിച്ചാണ് കോണ്‍ഗ്രസിന്റെ അവഗണന ഗൗരവമായി കാണണമെന്ന ചര്‍ച്ച സമസ്തയില്‍ സജീവമായത്. ഉപാധികളോടെ മാത്രമേ കോണ്‍ഗ്രസിന് വോട്ടു ചെയ്യൂ എന്ന തീരുമാനത്തിലേക്ക് മാറുകയാണ് സമസ്ത.


മുസ്‌ലിം വികാരങ്ങളെ അല്‍പ്പം പോലും മാനിക്കാത്തവരെ മുസ്‌ലിം അക്കൗണ്ടില്‍ പരിഗണിക്കുന്നു എന്നതാണ് ഈ പ്രശ്‌നം. ആര്യാടന്‍ മുഹമ്മദ്. ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവരെ സമുദായ വിരുദ്ധരായാണ് സമസ്ത എണ്ണുന്നത്. ഇത് കടുത്ത അന്യായമാണെന്ന നിലപാടാണ് സമസ്തക്ക്. കത്തോലിക്കാ സഭക്ക് അനഭിമതനായത് കൊണ്ട് മാത്രം പി.ടി തോമസിന് ഇടുക്കിയില്‍  കോണ്‍ഗ്രസ് ലോക്‌സഭാ സീറ്റ് നിഷേധിച്ച കാര്യം സമസ്ത ഉന്നയിക്കുന്നു. ക്രിസ്ത്യന്‍ സമൂഹത്തോട് കോണ്‍ഗ്രസ് കാണിക്കുന്ന പരിഗണന മുസ്‌ലിങ്ങളുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ലെന്ന ശക്തമായ വിമര്‍ശനവും സമസ്തക്കുണ്ട്.


കാസര്‍കോഡ് മുതല്‍ തൃശൂര്‍ വരെയുള്ള 7 ജില്ലകളില്‍ ലീഗിന്റെ വോട്ടില്ലെങ്കില്‍ കോണ്‍ഗ്രസിന് ജയിക്കാനാവില്ല എന്നതിനൊപ്പം സമസ്തയുടെ വോട്ട് എന്നു കൂടി ഇനി ചേര്‍ത്തു പറയേണ്ടി വരും. പതിനായിരത്തിലധികം വ്യവസ്ഥാപിത പള്ളിമഹല്ലുകള്‍ നടത്തുന്ന പ്രസ്ഥാനമാണത്.

സമസ്തയുടെ മനം മാറ്റം കണ്ണൂരും കാസര്‍കോഡുമെല്ലാം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് നഷ്ടപ്പെടുത്തിയിട്ടുണ്ട്. എം.കെ രാഘവന്‍ കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ഇടപെട്ടത് കൊണ്ടാണ് കോഴിക്കോട്ട് തിരിച്ചടിയുണ്ടാകാതിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കാര്യങ്ങള്‍ അല്‍പ്പം കൂടി സങ്കീര്‍ണ്ണമാണ്.  മുഖ്യമന്ത്രിക്കെതിരെ പരസ്യ ആക്രണം സമസ്ത ആരംഭിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും.

മറ്റു ചില കാര്യങ്ങളില്‍ കൂടി സമസ്ത കോണ്‍ഗ്രസിനെ വിചാരണ ചെയ്യുന്നുണ്ട്. മുസ്‌ലിം വികാരങ്ങളെ അല്‍പ്പം പോലും മാനിക്കാത്തവരെ മുസ്‌ലിം അക്കൗണ്ടില്‍ പരിഗണിക്കുന്നു എന്നതാണ് ഈ പ്രശ്‌നം. ആര്യാടന്‍ മുഹമ്മദ്. ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവരെ സമുദായ വിരുദ്ധരായാണ് സമസ്ത എണ്ണുന്നത്. ഇത് കടുത്ത അന്യായമാണെന്ന നിലപാടാണ് സമസ്തക്ക്. കത്തോലിക്കാ സഭക്ക് അനഭിമതനായത് കൊണ്ട് മാത്രം പി.ടി തോമസിന് ഇടുക്കിയില്‍  കോണ്‍ഗ്രസ് ലോക്‌സഭാ സീറ്റ് നിഷേധിച്ച കാര്യം സമസ്ത ഉന്നയിക്കുന്നു. ക്രിസ്ത്യന്‍ സമൂഹത്തോട് കോണ്‍ഗ്രസ് കാണിക്കുന്ന പരിഗണന മുസ്‌ലിങ്ങളുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ലെന്ന ശക്തമായ വിമര്‍ശനവും സമസ്തക്കുണ്ട്.

ഈ സാഹചര്യത്തിലാണ് സമസ്ത ചോദിക്കുന്നത് ലീഗുമായി സഹകരിക്കുന്നത് കൊണ്ടു മാത്രം കോണ്‍ഗ്രസിന് എന്തിന് വോട്ടു ചെയ്യണം?

അടുത്തപേജില്‍ തുടരുന്നു

ലീഗ് നേതൃത്വവുമായുള്ള അകലം

പി കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് തുടങ്ങിയ നേതാക്കളുമായി വ്യക്തമായ അകലത്തിലാണ് ഇപ്പോള്‍ സമസ്തയുടെ പുതുതലമുറ. ലീഗ് നേതാക്കളെ ഒന്നിനും സമീപിക്കാതെ സ്വയം ശാക്തീകരിക്കുക എന്ന അജണ്ടയോടെയാണ് അവര്‍ മുന്നേറുന്നത്.

ഹൈദരലി തങ്ങളുടെ പൈതൃകം സമസ്തയുടേതാണ്; അല്ലാതെ ലീഗിന്റേതല്ല എന്ന് സ്ഥാപിക്കാനും ഇവര്‍ ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ ചന്ദ്രികയും സുപ്രഭാതവും തമ്മില്‍ ശീത സമരവുമുണ്ട്. മസ്ജിദുകളില്‍ ഉച്ചഭാഷിണി നിയന്ത്രിക്കണമെന്നത് സമസ്ത മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനമായി ഹൈദരലി തങ്ങള്‍ പറഞ്ഞ കാര്യമാണ്. എന്നാല്‍ ചന്ദ്രിക അത് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തത് ലീഗ് അധ്യക്ഷന്റെ ആഹ്വാനമാക്കിയാണ്. സുപ്രഭാതത്തിലാകട്ടെ സമസ്തയുടെ ഭാഗമായുള്ള ആഹ്വാനമെന്നാണ് റിപ്പോര്‍ട്ടില്‍ വന്നത്.


സുന്നികള്‍ ലീഗില്‍ അവഗണിക്കപ്പെടുന്നു എന്നൊരു തോന്നല്‍ സമസ്തയില്‍ ശക്തമാണ്. സുന്നികളെ വോട്ട് ബാങ്കായി മാത്രം കണ്ടതല്ലാതെ അവര്‍ക്ക് വേണ്ടി പാര്‍ട്ടി ഒന്നും ചെയ്തില്ലെന്നാണ് പരാതി. തിരുകേശ വിവാദത്തിലും മറ്റുമായി ലീഗ് നേതൃത്വത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് നയിച്ച സമരത്തിന്റെ പിറകില്‍ ഈ വികാരം കൂടിയുണ്ട്.


സുന്നികള്‍ ലീഗില്‍ അവഗണിക്കപ്പെടുന്നു എന്നൊരു തോന്നല്‍ സമസ്തയില്‍ ശക്തമാണ്. സുന്നികളെ വോട്ട് ബാങ്കായി മാത്രം കണ്ടതല്ലാതെ അവര്‍ക്ക് വേണ്ടി പാര്‍ട്ടി ഒന്നും ചെയ്തില്ലെന്നാണ് പരാതി. തിരുകേശ വിവാദത്തിലും മറ്റുമായി ലീഗ് നേതൃത്വത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് നയിച്ച സമരത്തിന്റെ പിറകില്‍ ഈ വികാരം കൂടിയുണ്ട്.

ഇപ്പോള്‍ ഡെപ്യൂട്ടി കളക്ടര്‍മാരായി തുടരുന്ന മൂന്ന് പേര്‍ക്ക് ഐ.എ.എസിന് ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ വന്നപ്പോള്‍  സമസ്ത ഇടപെട്ടിരുന്നു. ഇക്കാര്യത്തില്‍ പക്ഷേ കുഞ്ഞാലിക്കുട്ടി താല്‍പര്യമെടുത്തില്ല. ഹൈദരലി തങ്ങള്‍ ഇടപെട്ടിട്ടും ആവശ്യം പരിഗണിക്കാതിരുന്ന കുഞ്ഞാലിക്കുട്ടിയുടെ നടപടി സമസ്തക്കെതിരായ നീക്കമായാണ് സംഘടന വിലയിരുത്തിയത്.

സമസ്തയുടെ പരിപാടികളില്‍ ആരെയൊക്കെ ക്ഷണിക്കാം എന്ന് പോലും പി.കെ കുഞ്ഞാലിക്കുട്ടി നിശ്ചയിച്ചിരുന്ന ഒരു കാലമുണ്ട്. അതെല്ലാം അപ്പാടെ മാറിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ കുഞ്ഞാലിക്കുട്ടിയും സമസ്തയുടെ പുതുതലമുറയും തമ്മിലുള്ള ആശയവിനിമയം ഏറെക്കുറെ ഇല്ലാതായി എന്ന് തന്നെ പറയാം.

കാന്തപുരം ഫാക്ടര്‍

സമസ്തയില്‍ നിന്ന് പിളര്‍ന്നു പോയ ചെറിയ ഗ്രൂപ്പ് ആയിട്ടും 25 വര്‍ഷം കൊണ്ട് കാന്തപുരം സുന്നികള്‍ വ്യക്തമായ മേല്‍വിലാസമുണ്ടാക്കി. കാന്തപുരവുമായി താരതമ്യം ചെയ്യുമ്പോള്‍ സമസ്തക്ക് വലിയ നിരാശയുണ്ട്. കാന്തപുരത്തിന്റെ നൂറിലൊന്ന് വളര്‍ച്ച ഇക്കാലയളവില്‍ സമസ്തക്ക് ഉണ്ടായില്ല. ലീഗിന്റെ വാല് പിടിച്ചത് കൊണ്ടാണ് ഈ ഗതിയെന്ന പരിഭവം പങ്കിടുന്ന വലിയൊരു വിഭാഗമുണ്ട്. അടുത്തിടെ ലീഗില്‍ ചേര്‍ന്ന കാന്തപുരം ഗ്രൂപ്പുകാര്‍ക്ക് വേണ്ടി  സമസ്തക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെ ലീഗ് ഒതുക്കുന്നു എന്ന പരാതി എസ്.വൈ.എസിനുണ്ട്. സ്വയം ശാക്തീകരണമെന്ന അജണ്ടയിലേക്ക് സമസ്തയുടെ പുതുതലമുറ നീങ്ങാന്‍ ഇതെല്ലാം കാരണമാണ്.


സമസ്തയെ സവിശേഷമായി അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യം മുസ്‌ലിം ലീഗില്‍ ഉണ്ടായി എന്നതാണ് മാറ്റത്തിന്റെ ആകെത്തുക. പി.കെ കുഞ്ഞാലിക്കുട്ടിയുടെ റബ്ബര്‍ സ്റ്റാമ്പാകാന്‍ ഹൈദരലി തങ്ങള്‍ സന്നദ്ധനല്ലെന്ന സന്ദേശം കൃത്യമായി നല്‍കിയത് പി.വി അബ്ദുല്‍ വഹാബിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വമാണ്. അതിനാല്‍ തന്നെ സമസ്ത നേതാവ് കൂടിയായ തങ്ങളെ ഉപയോഗിച്ച് പുതുതലമുറ നേതാക്കളെ വിരട്ടി നിര്‍ത്താനും ലീഗിന് കഴിയില്ല.


ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടക്കുന്ന  തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തോടെ തെക്കന്‍ കേരളത്തില്‍ വലിയ നീക്കങ്ങള്‍ക്കാണ് സമസ്ത പദ്ധതിയിടുന്നത്.  ലീഗിന്റെ സാന്നിധ്യം കുറഞ്ഞതിനാല്‍ തെക്കന്‍ ജില്ലകളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ച്  അസ്ഥിത്വം ഉറപ്പിക്കാനാണ് ശ്രമം. സി.പി.ഐ.എമ്മുമായി നന്നായി സഹകരിക്കാനാണ് സംഘടനയുടെ തീരുമാനം. ദൈവ നിഷേധികളായ കമ്മ്യൂണിസ്റ്റുകാരുമായി സഹകരിച്ചാല്‍ നരകത്തില്‍ പോകുമെന്ന ഭയപ്പെടുത്തല്‍ ഇനി വിലപ്പോകില്ലെന്ന് അര്‍ത്ഥം.

സമസ്തയെ സവിശേഷമായി അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യം മുസ്‌ലിം ലീഗില്‍ ഉണ്ടായി എന്നതാണ് മാറ്റത്തിന്റെ ആകെത്തുക. പി.കെ കുഞ്ഞാലിക്കുട്ടിയുടെ റബ്ബര്‍ സ്റ്റാമ്പാകാന്‍ ഹൈദരലി തങ്ങള്‍ സന്നദ്ധനല്ലെന്ന സന്ദേശം കൃത്യമായി നല്‍കിയത് പി.വി അബ്ദുല്‍ വഹാബിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വമാണ്. അതിനാല്‍ തന്നെ സമസ്ത നേതാവ് കൂടിയായ തങ്ങളെ ഉപയോഗിച്ച് പുതുതലമുറ നേതാക്കളെ വിരട്ടി നിര്‍ത്താനും ലീഗിന് കഴിയില്ല.

മുസ്‌ലിം സംഘടനകളെ തങ്ങള്‍ നോക്കിക്കോളാമെന്ന ആത്മവിശ്വാസം പി.കെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് യോഗത്തില്‍ പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്. സമസ്തയുടെ കാര്യത്തില്‍ അത് നടപ്പില്ലെന്ന് വരുന്നതോടെ കോണ്‍ഗ്രസിനും സ്വന്തം വഴി നോക്കേണ്ടി വരും. സമസ്തയെ അഭിമുഖീകരിക്കാന്‍ കോണ്‍ഗ്രസ്  ഇറങ്ങിപ്പുറപ്പെട്ടാല്‍ മുസ്‌ലിം ലീഗിന് വല്ലാതെ മുറിവേല്‍ക്കും.


സൗദിയിലെ വിവിധ സലഫീ ധാരകള്‍ക്ക് സമാന്തരമായി കൂടുതല്‍ ഗ്രൂപ്പുകള്‍ കേരളത്തിലെ മുജാഹിദുകളില്‍ രൂപപ്പെടുകയാണ്. കടുത്ത മതമൗലികവാദ നിലപാട് പുലര്‍ത്തുന്ന നവസലഫികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്ക മുസ്‌ലിം ലീഗിനുണ്ട്. മതമൗലികവാദ വിരുദ്ധരെന്ന പ്രതിച്ഛായയുള്ള നേതാക്കള്‍ക്ക് പോലും ഓണം പോലും ഹറാമാക്കിയ നവസലഫികള്‍ക്കെതിരെ വാ തുറക്കാന്‍ ധൈര്യമില്ല. ഇത്തരമൊരു സാഹചര്യം മുസ്‌ലിം ലീഗിനു മുന്നില്‍ സങ്കീര്‍ണ്ണായ ചോദ്യങ്ങളായി നില്‍ക്കുന്നു.


സുന്നികളുമായി (സമസ്ത) ബന്ധമുണ്ടാക്കാന്‍ സി.പി.ഐ.എമ്മിന് താല്‍പര്യമുണ്ടെങ്കിലും എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തതയില്ല. ഫലപ്രദവും സൂക്ഷ്മവുമായ നീക്കങ്ങള്‍ സി.പി.ഐ.എമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായാല്‍ അപ്രതീക്ഷിത സഹകരണം സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടാകും.സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല എന്നതാണ് പ്രശ്‌നം.

മുജാഹിദുകളിലെ തിരയനക്കങ്ങള്‍

2002ല്‍ മുജാഹിദുകള്‍ രണ്ടായി പിളര്‍ന്നെങ്കിലും ഫലത്തില്‍ അഞ്ച് ഗ്രൂപ്പെങ്കിലും ഇന്ന് മുജാഹിദുകള്‍ക്കിടയിലുണ്ട്. ഇവര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ പലപ്പോഴും മുസ്‌ലിം ലീഗിന് ഇടപെടേണ്ടി വരുന്നുണ്ട്. ഈ സംഘര്‍ഷം പലപ്പോഴും ലീഗില്‍ വലിയ വിഭാഗീയതകള്‍ക്ക് വഴിവെക്കുകയാണ്.

സൗദിയിലെ വിവിധ സലഫീ ധാരകള്‍ക്ക് സമാന്തരമായി കൂടുതല്‍ ഗ്രൂപ്പുകള്‍ കേരളത്തിലെ മുജാഹിദുകളില്‍ രൂപപ്പെടുകയാണ്. കടുത്ത മതമൗലികവാദ നിലപാട് പുലര്‍ത്തുന്ന നവസലഫികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്ക മുസ്‌ലിം ലീഗിനുണ്ട്. മതമൗലികവാദ വിരുദ്ധരെന്ന പ്രതിച്ഛായയുള്ള നേതാക്കള്‍ക്ക് പോലും ഓണം പോലും ഹറാമാക്കിയ നവസലഫികള്‍ക്കെതിരെ വാ തുറക്കാന്‍ ധൈര്യമില്ല. ഇത്തരമൊരു സാഹചര്യം മുസ്‌ലിം ലീഗിനു മുന്നില്‍ സങ്കീര്‍ണ്ണായ ചോദ്യങ്ങളായി നില്‍ക്കുന്നു.

എസ്.ഡി.പി.ഐ , വെല്‍ഫെയര്‍ പാര്‍ട്ടി, ഇടതുമുന്നണിയില്‍ സജീവമാകുന്ന ഐ.എന്‍.എല്‍ തുടങ്ങിയ സക്രിയമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് നടക്കുന്നുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ മുസ്‌ലിം മാസ്സിന്റെ ആവിഷ്‌കാരമായ സമസ്തയുടെ പുതുതലമുറ സ്വീകരിക്കുന്ന രാഷ്ട്രീയ ലൈന്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more