| Thursday, 13th January 2022, 12:47 am

സമസ്ത മുശാവറ; ചന്ദ്രികയും മീഡിയ വണ്ണും നല്‍കിയ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് സമസ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: 12 ന് ബുധനാഴ്ച കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗവുമായി ബന്ധപ്പെടുത്തി ചന്ദ്രിക, മീഡിയ വണ്‍ എന്നീ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ക്കെതിരെ സമസ്ത.

കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗവുമായി ബന്ധപ്പെടുത്തി ചന്ദ്രിക, മീഡിയ വണ്‍ എന്നീ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് സമസ്ത ഓഫീസില്‍ നിന്നുള്ള പത്രകുറിപ്പില്‍ അറിയിച്ചു.

മുശാവറ യോഗ തീരുമാന വാര്‍ത്ത ഔദ്യോഗികമായി എല്ലാ മീഡിയകള്‍ക്കും നല്‍കിയതാണ്. ഇതിന് വിരുദ്ധമായി വന്ന വാര്‍ത്തയില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാവരുതെന്നു പത്രകുറിപ്പില്‍ അറിയിച്ചു.

‘കൂടിയാലോചന ഇല്ലാതെ തീരുമാനം പ്രഖ്യാപിക്കരുത്, ലീഗ് ബന്ധം തുടരും; സമസ്ത മുശവറ’ എന്ന തലക്കെട്ടിലാണ് മീഡിയ വണ്‍ വാര്‍ത്ത കൊടുത്തിരുന്നത്. പിന്നീട് സൈറ്റില്‍ നിന്നും വാര്‍ത്ത പിന്‍വലിച്ചിരുന്നു. ചന്ദ്രികയുടെ സൈറ്റല്‍ നിന്നും സമസ്തയുമായി ബന്ധപ്പെട്ട വാര്‍ത്ത് പിന്‍വലിച്ച നിലയിലാണ്.

അതേസമയം പരമ്പരാഗത നിലപാടില്‍ നിന്നും മാറ്റമില്ലെന്ന് സമസ്ത അറിയിച്ചു. പരമ്പരാഗത രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന കാര്യത്തില്‍ സംഘടനയ്ക്ക് അകത്ത് യാതൊരു വിധ അഭിപ്രായ വ്യത്യാസവുമില്ലെന്നും കോഴിക്കോട്ട് ചേര്‍ന്ന സമസ്ത കേന്ദ്ര മുശാവറ യോഗം പ്രസ്താവനയില്‍ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും നടന്നു കൊണ്ടിരിക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും ആവര്‍ത്തിക്കുന്ന പക്ഷം ശക്തമായ അച്ചടക്ക നടപടിക്കു വിധേയമാകുമെന്നും യോഗം മുന്നറിയിപ്പു നല്‍കി. വഖ്ഫ് നിയമന വിഷയത്തില്‍ അടുത്ത നിയമസഭാ സമ്മേളനം വരെ കാത്തിരിക്കാനും യോഗം തീരുമാനിച്ചു

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: samastha against the new given by media one and chandrika

We use cookies to give you the best possible experience. Learn more