| Monday, 29th April 2024, 5:37 pm

പൊന്നാനിയിലെ എല്‍.ഡി.എഫ് അനുകൂല പ്രചരണം സമസ്ത പരിശോധിക്കും: അബ്ദുസമദ് പൂക്കോട്ടൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പൊന്നാനിയില്‍ ഇടതുപക്ഷത്തിന് അനുകൂലമായി രാഷ്ട്രീയ പ്രചരണം നടന്നത് പരിശോധിക്കുമെന്ന്  എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. നേതൃത്വത്തിന്റെ പ്രസ്താവനക്ക് ശേഷവും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ സമസ്തയുടെ പ്രവര്‍ത്തകര്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയുടെ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളടക്കം പരസ്യമായി വിലക്കിയിട്ടും പ്രചരണത്തിന് ഇറങ്ങിയത് പരിശോധിക്കുമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി. ‘സംഘടനയുടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ ഉണ്ടെങ്കില്‍ അത് സംഘടനയില്‍ ചര്‍ച്ച ചെയ്യും. അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സമസ്തയുടെ പ്രസിഡന്റ് അടക്കമുള്ളവര്‍ നേരത്തെ വ്യക്തമായി പ്രതികരിച്ചതാണ്. അതിന് ശേഷവും ബന്ധം വഷളാക്കുന്ന തരത്തില്‍ പ്രവര്‍ത്തനം തുടർന്നവർ സമസ്തക്കാര്‍ അല്ല,’ അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊന്നാനിയിലെ ലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം ലീഗുമായുള്ള തര്‍ക്കത്തില്‍ പരിഹാരം ഉണ്ടാകുമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സമസ്തയിലെ ലീഗ് വിരുദ്ധരുടെ വോട്ട് ലഭിച്ചെന്ന് പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്. ഹംസ പ്രതികരിച്ചു. എന്നാല്‍ അത് നേതൃത്വത്തിന്റെ വോട്ടാണോ അണികളുടെ വോട്ടാണോ എന്ന് നിശ്ചയമില്ലെന്നും കെ.എസ്. ഹംസ പറഞ്ഞു.

Content Highlight: Samasta will check pro-LDF campaign in Ponnani: Abdussamad Pookkottur

Latest Stories

We use cookies to give you the best possible experience. Learn more