| Tuesday, 23rd April 2024, 5:57 pm

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: സമസ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ നേതാക്കള്‍ അനാവശ്യ പ്രചരണങ്ങള്‍ നടത്തരുതെന്ന് സമസ്ത.

സമസ്തയിലെയും മുസ്‌ലിം ലീഗിലെയും പ്രവര്‍ത്തകര്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സമസ്ത പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സംയുക്ത പ്രസ്താവനയിലൂടെ സമസ്ത ചൂണ്ടിക്കാട്ടി.

ഇക്കാര്യം ജനങ്ങള്‍ മനസിലാക്കണമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, ട്രഷര്‍ പി.പി. ഉമ്മര്‍ മുസ്‌ലിയാർ കൊയ്യോട് അടക്കമുള്ളവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

കഴിഞ്ഞ ദിവസം എല്‍.ഡി.എഫിനെ പിന്തുണച്ചുകൊണ്ട് സമസ്ത മുശവറ അംഗവും സെക്രട്ടറിയുമായ ഉമ്മര്‍ ഫൈസി രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സമസ്ത അറിയിച്ചത്.

Content Highlight: Samasta said that they has not appointed anyone for the election campaign

We use cookies to give you the best possible experience. Learn more