| Sunday, 24th March 2019, 10:06 am

സിദ്ദീഖിന് മറ്റൊരു സീറ്റ് നല്‍കണമെന്ന് സമസ്ത; മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞാലുണ്ടാകുന്ന തിരിച്ചടിയ്ക്ക് ഉത്തരവാദി കോണ്‍ഗ്രസെന്നും വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും പാര്‍ലമെന്റില്‍ മുസ്‌ലിം പ്രാതിനിധ്യം കുറയുന്നത് ആശങ്കാജനകമെന്ന് സമസ്ത കേരള ജം ഇയത്തുല്‍ ഉലമ ഇ.കെ വിഭാഗം. ജനസംഖ്യാനുപാതികമായി മുസ്‌ലിം വിഭാഗത്തിന് പ്രാതിനിധ്യം നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പരാജയമാണെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ഫൈസി മുക്കം ആരോപിച്ചു.

രാജ്യത്ത് ഏറെ പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിം വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതിന്റെ പേരിലുണ്ടാവുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെയാണെന്നും അതിന് മറ്റുള്ളവരെ പഴിചാരിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വയനാട് സീറ്റ്; തീരുമാനം രാഹുല്‍ഗാന്ധിയുടേതെന്ന് ഉമ്മന്‍ചാണ്ടി

വയനാട്ടില്‍ മുന്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖിന് മറ്റൊരു സീറ്റ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട്- മീഡിയ വണ്‍

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സാമുദായിക സന്തുലനം പാലിച്ചില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂരും ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ALSO READ: രാഹുല്‍ മത്സരിക്കേണ്ടത് ഇടതുപക്ഷത്തിനെതിരേയല്ല; വിയോജിപ്പുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍

അതേസമയം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇന്ന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനമായേക്കും. ഇന്ന് 11.30 ന് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തെ ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more