| Tuesday, 1st August 2023, 12:15 pm

റഹ്‌മാന്റെ സയന്‍സ് ത്രില്ലര്‍; 'സമാറ' പുതിയ റിലീസ് ഡേറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റഹ്‌മാന്‍ നായകനായ ‘സമാറ’ എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് നാലിന് തിയേറ്ററുകളില്‍ എത്താന്‍ ഇരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഓഗസ്റ്റ് 11ലേക്ക് റിലീസ് മാറ്റി വെക്കുകയായിരുന്നു.

ഓഗസ്റ്റ് 11ന് മാജിക് ഫ്രെയിംസ് ‘സമാറ ‘ തിയേറ്ററുകളില്‍ എത്തിക്കും. പുതുമുഖ സംവിധായകന്‍ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം.കെ. സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഹിന്ദിയില്‍ ‘ബജ്രംഗി ഭായിജാന്‍’, ജോളി എല്‍.എല്‍.ബി 2, തമിഴില്‍ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീര്‍സര്‍വാര്‍, തമിഴ് നടന്‍ ഭരത്, മൂത്തോന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

കുളു- മണാലി, ധര്‍മ്മശാല, ജമ്മു കാശ്മീര്‍ എന്നിവടങ്ങളിലായാണ് ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ് ,പശ്ചാത്തലസംഗീതം ഗോപി സുന്ദര്‍, മ്യൂസിക് ഡയറക്ടര്‍: ദീപക് വാരിയര്‍, എഡിറ്റര്‍ :ആര്‍.ജെ. പപ്പന്‍, സൗണ്ട് ഡിസൈന്‍: അരവിന്ദ് ബാബു, കോസ്റ്റ്യൂം: മരിയ സിനു കലാസംവിധാനം: രഞ്ജിത്ത് കോത്തേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം ദിനേശ് കാശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രേമന്‍ പെരുമ്പാവൂര്‍, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്. ഡിസൈനര്‍: മാമിജോ, സ്റ്റില്‍സ്: സിബി ചീരന്‍, മാര്‍ക്കറ്റിംഗ് ബിനു ബ്രിങ് ഫോര്‍ത്ത്, ഡിജിറ്റല്‍ പ്രൊമോഷന്‍ ഒബ്‌സ്‌ക്യൂറ, വിതരണം മാജിക് ഫ്രെയിംസ്.

Content Highlight: samara movie new release date

We use cookies to give you the best possible experience. Learn more