| Tuesday, 20th December 2022, 6:39 pm

സിനിമയില്‍ ഇനി കുറച്ച് കാലത്തേക്ക് അഭിനയിക്കാനില്ലെന്ന് സാമന്ത; പല സിനിമകളില്‍ നിന്നും താരം പിന്മാറി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്ക് സിനിമ സെന്‍സേഷനായ സാമന്ത റൂത്ത് പ്രഭു സിനിമയില്‍നിന്ന് വിട്ട് നില്ക്കാന്‍ ഒരുങ്ങുകുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മയോസിറ്റീസ് എന്ന ഓട്ടോഇമ്മ്യൂണ്‍ ആരോഗ്യാവസ്ഥയാണ് തനിക്കെന്ന് വെളിപ്പെടുത്തിയതിനു ശേഷം താരം സിനിമയില്‍ സജീവമായിരുന്നില്ല. എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമ രംഗത്ത് നിന്നും മാറി നിന്ന സാമന്ത തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം യശോദയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പോലും പങ്കെടുത്തിരുന്നില്ല. താരത്തിന്റെ റിലീസിനെത്തിയ അവസാന സിനിമയാണ് യശോദ.

തന്റെ അസുഖം തീര്‍ത്തും ഭേദമാകുന്നതുവരെ സിനിമ രംഗത്തുനിന്ന് നീണ്ട ഇടവേള എടുക്കാന്‍ ഒരുങ്ങുകയാണ് സാമന്തയെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. സാമന്തയുടെ ആദ്യ ഹിന്ദി വെബ് സിരീസായ ദി ഫാമിലി മാന്‍ സീസണ്‍ 2 ബോളിവുഡില്‍ വലിയ വിജയം നേടിയിരുന്നു. അതിന് ശേഷം പുതിയ രണ്ടു പ്രോജെക്ട്കള്‍ കൂടി താരം ഒപ്പുവെച്ചിരുന്നു. എന്നാല്‍ ആ പ്രോജക്റ്റില്‍ നിന്നും പിന്മാറാനാണ് സാമന്തയിപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

താന്‍ സൈന്‍ ചെയ്ത നിര്‍മാതാക്കളോട് ഇനിയൊരു ഇടവേള എടുക്കാന്‍ പോകുകയാണെന്ന് താരം അറിയിച്ചെന്നാണ് റിപ്പട്ടുകള്‍ പുറത്ത് വരുന്നത്. വിജയ് ദേവരകൊണ്ട നായകനാകുന്ന ഖുഷിയുടെ ഷൂട്ടിങ്ങിന് ശേഷമായിരിക്കും സാമന്ത അഭിനയം ഇടക്കാലത്തേക്ക് നിര്‍ത്തി വെക്കുക. അതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടന്നുവരികയാണ്.

ശിവ നിര്‍വാണയുടെ സംവിധാനത്തില്‍ സാമന്തയും വിജയ് ദേവരകൊണ്ടയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഒരു റൊമാന്റിക് ഡ്രാമയാണ് ഖുശി. ചിത്രത്തിന് ആദ്യം വി ഡി 11 എന്നാണ് പേരുനല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഖുഷി എന്ന് മാറ്റുകയായിരുന്നു. 2022 ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായി വിജയ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘അറുപത് ശതമാനത്തോളം  ഷൂട്ടിങ്‌ പൂര്‍ത്തിയാക്കിയ ചിത്രം, ഈ വര്‍ഷം ഡിസംബറില്‍ റിലീസ് നടക്കുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് 2023 ഫെബ്രുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്,’ വിജയ് പറഞ്ഞു.

content highlight: samantha take break in her film career

We use cookies to give you the best possible experience. Learn more