| Friday, 15th March 2024, 10:18 pm

'33 ദശലക്ഷത്തിലധികം ആളുകൾക്ക് തെറ്റായ വിവരം നൽകുന്നു'; പോഡ്‌കാസ്റ്റിലെ അതിഥി കാരണം സാമന്ത കുടുങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടി സാമന്ത റൂട്ട് പ്രഭു അടുത്തിടെ ആരംഭിച്ച മെഡിക്കൽ പോഡ്‌കാസ്റ്റ് ചുരുങ്ങിയ കാലത്തിനുള്ളിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. ആരോഗ്യ സംബന്ധമായ ഡയറ്റും സാധാരണയായി തോന്നുന്ന ആരോഗ്യ പ്രശ്നങ്ങളും ലൈവ് കോച്ചിങ്ങും മറ്റുമാണ് ഈ പോഡ്‌കാസ്റ്റിൽ ചർച്ച ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട വിദഗ്ധരെയാണ് പോഡ്‌കാസ്റ്റിലേക്ക് നടി അതിഥിയായി ക്ഷണിച്ചിരുന്നത്.

എന്നാല്‍ അടുത്തിടെ കരളിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയ വ്യക്തി ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത് എന്ന വിവാദമാണ് ഇപ്പോള്‍ ഉയർന്നുവരുന്നത്. സാമന്തയുടെ പോഡ്കാസ്റ്റിന്‍റെ വീഡിയോ അടക്കമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

കരളിൻ്റെ ആരോഗ്യം വർധിപ്പിക്കുന്നതിൽ ഡാൻഡെലിയോൺ പോലുള്ള സസ്യങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയ വ്യക്തി അശാസ്ത്രീയ വിവരങ്ങളാണ് പങ്കുവച്ചത് എന്നാണ് വിവരം.

ഇതിനെതിരെ ദി ലിവർ ഡോക് ഓൺ എക്‌സ് എന്ന പേരിൽ അറിയപ്പെടുന്ന ഡോക്ടർ തൻ്റെ ഔദ്യോഗിക അക്കൗണ്ടിൽ ഒരു നീണ്ട പോസ്റ്റ് പങ്കിട്ടു, നടിയും അവരുടെ പോഡ്‌കാസ്റ്റ് അതിഥിയും ആരോഗ്യത്തെയും മരുന്നിനെയും കുറിച്ചുള്ള അവരുടെ ‘അജ്ഞത’ പങ്കിടുന്നുവെന്ന് ആരോപിച്ചു.

‘ഇത് സാമന്ത റൂത്ത് പ്രഭു എന്ന ചലച്ചിത്രതാരമാണ്, 33 ദശലക്ഷത്തിലധികം അനുയായികളെ “കരളിൽ വിഷാംശം ഇല്ലാതാക്കുന്നതിനെക്കുറിച്ച്” തെറ്റിദ്ധരിപ്പിക്കുകയും തെറ്റായ വിവരം നൽകുകയും ചെയ്യുന്നു.

വെൽനസ് കോച്ച് പെർഫോമൻസ് ന്യൂട്രീഷനിസ്റ്റ് എന്ന് ഇന്‍സ്റ്റഗ്രാമില്‍ പറയുന്ന ഈ അതിഥിക്ക് മനുഷ്യശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ച് യാതൊരു അറിവും ഇല്ല. രോഗപ്രതിരോധ വൈകല്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പച്ചമരുന്ന് മതി എന്നത് തീര്‍ത്തും അടിസ്ഥാനമില്ലാത്ത കാര്യമാണ്,’ ലിവര്‍ ഡോക്ടര്‍ ആരോപിച്ചു.

Content Highlight: samantha slammed for misleading 3 crore followers shocking post by doctor goes viral

We use cookies to give you the best possible experience. Learn more