ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടിയാണ് സമന്ത. തമിഴില്‍ ചെറിയ വേഷമായിരുന്നെങ്കിലും അതേ സിനിമയുടെ തെലുങ്ക് റീമേക്കില്‍ സമന്തയായിരുന്നു നായിക. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തമിഴ് തെലുങ്ക് ഭാഷകളിലായി ഒരുപിടി മികച്ച സിനിമകളില്‍ താരം അഭിനയിച്ചു.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള അഭിനേതാക്കള്‍ മലയാളത്തില്‍ നിന്നാണെന്ന് സമന്ത പറഞ്ഞു. തൊടുപുഴയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചാണ് താരം ഇക്കാര്യം അറിയിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക് അങ്ങനെ ഏത് നാട്ടില്‍ പോയാലും തന്റെ ഇഷ്ടതാരങ്ങള്‍ മമ്മൂട്ടിയും ഫഹദ് ഫാസിലുമാണെന്ന് താരം പറഞ്ഞു. കഴിഞ്ഞ ദിവസം തന്റെ ഏറ്റവും ഫേവറിറ്റായ നടന്‍ എന്ന് മമ്മൂട്ടിയെ വിശേശിപ്പിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടിരുന്നു. മമ്മൂട്ടിയുമൊത്തുള്ള ഫോട്ടോയോടൊപ്പമാണ് സമന്ത ഈ ക്യാപ്ഷന്‍ ഇട്ടത്.
മമ്മൂട്ടിയോടൊപ്പം ഈയടുത്ത് ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും, അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ വിറക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ കാതല്‍ ആയിരുന്നുവെന്ന് താരം കഴിഞ്ഞ വര്‍ഷം പങ്കുവെച്ചിരുന്നു. ‘മമ്മൂട്ടി സാര്‍, നിങ്ങള്‍ എന്റെ ഹീറോയാണ്. ഒരുപാട് കാലത്തേക്ക് നിങ്ങളുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് പുറത്തുകടക്കാനാകില്ല’ എന്നാണ് കാതലിനെക്കുറിച്ച് താരം പറഞ്ഞത്.
Content Highlight: Samantha says that she is a biggest fan of Mammootty