|

'ഇനിയും അതിനെ പറ്റി എന്താണ് പറയാനുള്ളത്'; ഡിവോഴ്‌സിനെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് സമന്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട വിവാഹങ്ങളിലൊന്നായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും. അതിനാല്‍ തന്നെ ഇരുവരും വേര്‍പിരിയുന്ന വാര്‍ത്തകളും ചൂടേറിയ ചര്‍ച്ചാവിഷയമായി. വേര്‍പിരിയുന്നതിനെ പറ്റി പല അഭ്യൂഹങ്ങളാണ് പരന്നത്. സാമന്തക്ക് വേറെ ബന്ധങ്ങളുണ്ടെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നുമുള്ള വാര്‍ത്തകള്‍ക്കെതിരെ സമന്ത തന്നെ പ്രതികരണവുമായി രംഗത്തുവന്നു.

വിവാഹം കഴിഞ്ഞ് നാലു വര്‍ഷത്തിന് ശേഷമാണ് താരദമ്പതികള്‍ പിരിഞ്ഞത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിവോഴ്‌സിന് ഫയല്‍ ചെയ്തിരിക്കുകയാണ് ഇരുവരും.

അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ ഡിവോഴ്‌സിനെ പറ്റി ഇനിയും പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നാണ് അവര്‍ പറഞ്ഞത്.

‘ ഇനിയും അതിനെ പറ്റി എന്താണ് പറയാനുള്ളത്. ഡിവോഴ്‌സിനെ പറ്റി സംസാരിക്കേണ്ടത് തന്നെയാണ്. എന്നാല്‍ പറയേണ്ടതെല്ലാം ഞാന്‍ പറഞ്ഞു. പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നതില്‍ താല്‍പര്യമില്ല,’ സാമന്ത പറഞ്ഞു.

മൂന്നു വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. അതേസമയം ഡിവോഴ്‌സ് ദൗര്‍ഭാഗ്യകരമെന്നായിരുന്നു നാഗചൈതന്യയുടെ പിതാവ് നാഗാര്‍ജുനയുടെ പ്രതികരണം.

ഡിവോഴ്‌സിന് ശേഷം സമന്തയുടെ കരിയര്‍ തകരുമെന്ന് പലരും വിലയിരുത്തിയെങ്കിലും അടുപ്പിച്ച സിനിമയെടുത്ത് ആ വിലയിരുത്തലുകള്‍ തെറ്റാണെന്ന് അവര്‍ തെളിയിച്ചു. ശാകുന്തളം, കാതുവാക്കുള്ള രണ്ടു കാതല്‍ എന്നീ ചിത്രളാണ് ഇനി സാമന്തയുടേതായി പുറത്തിറങ്ങാനുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: samantha-says-she-is-done-talking-about-her-split-with-naga-chaitanya