|

രണ്ട് വര്‍ഷമായി തമിഴില്‍ സിനിമയുമില്ല, ഹിറ്റുമില്ല, എന്നാലും എന്നെ ഹാപ്പിയാക്കി വെക്കുന്ന കാര്യം അതാണ്: സമന്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടിയാണ് സമന്ത. തമിഴില്‍ ചെറിയ വേഷമായിരുന്നെങ്കിലും അതേ സിനിമയുടെ തെലുങ്ക് റീമേക്കില്‍ സമന്തയായിരുന്നു നായിക. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുപിടി മികച്ച സിനിമകളില്‍ താരം അഭിനയിച്ചു.

equal pay regardless of gender; Samantha made a historic decision with her first production film

തമിഴില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു സിനിമയിലേക്കും തന്നെ വിളിക്കുന്നില്ലെന്ന് പറയുകയാണ് സമന്ത. ചില ആര്‍ട്ടിസ്റ്റുകള്‍ പരാജയത്തിന് ശേഷം ഒരു ഹിറ്റ് ചിത്രം ചെയ്താല്‍ അതിലൂടെ വീണ്ടും തിരിച്ചുവരുമെന്നും എന്നാല്‍ ഈ കാലയളവില്‍ തനിക്ക് തമിഴില്‍ ഒരു ഹിറ്റ് പോലുമില്ലെന്നും സമന്ത പറഞ്ഞു. സിനിമ കിട്ടിയാല്‍ മാത്രമേ അത് ഹിറ്റാണോ അല്ലയോ എന്ന് പറയാനാകൂ എന്നും സമന്ത കൂട്ടിച്ചേര്‍ത്തു.

തമിഴില്‍ ഒരു തിരിച്ചുവരവിനായി താന്‍ കാത്തിരിക്കുകയാണെന്നും ഒരു സിനിമയിലേക്ക് തന്നെ ആരെങ്കിലും വിളിച്ചാല്‍ മാത്രമേ അത് സാധ്യമാകുള്ളൂവെന്നും സമന്ത പറഞ്ഞു. എന്നാല്‍ ഈ സമയത്തും തന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ടെന്നും അവര്‍ക്ക് തന്നോടുള്ള ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ലെന്നും സമന്ത കൂട്ടിച്ചേര്‍ത്തു.

അവര്‍ക്ക് തന്നോടുള്ള സ്‌നേഹം തന്നെ കൂടുതല്‍ സന്തോഷവതിയാക്കുന്നുണ്ടെന്നും അവരില്ലെങ്കില്‍ തനിക്ക് ഇത്രയും കാലം ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കാന്‍ സാധ്യതയില്ലായിരുന്നെന്നും സമന്ത പറയുന്നു. ബിഹൈന്‍ഡ്‌വുഡ്‌സിന്റെ അവാര്‍ഡ് ദാന  ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു സമന്ത ഇക്കാര്യം പറഞ്ഞത്.

‘കഴിഞ്ഞ രണ്ട് വര്‍ഷമായി തമിഴില്‍ ഒരു സിനിമ പോലും ഞാന്‍ ചെയ്തിട്ടില്ല. ഒരു തിരിച്ചുവരവിന് കാത്തിരിക്കുകയാണ്. സാധരണയായി ഒരു സിനിമ ഫ്‌ളോപ്പായാലാണ് പിന്നീട് സിനിമ കിട്ടാന്‍ പാട്. ആ അവസ്ഥക്ക് ശേഷം ഒരു പടം ഹിറ്റായാല്‍ ആര്‍ക്കും തിരിച്ചുവരാം. പക്ഷേ എന്റെ കാര്യം അങ്ങനെയല്ല. രണ്ട് വര്‍ഷമായി പടവുമില്ല, ഹിറ്റുമില്ല.

ഒരു സിനിമ കിട്ടിയാലല്ലേ അത് ഹിറ്റാണോ അല്ലയോ എന്ന് പറയാന്‍ സാധിക്കുള്ളൂ. തമിഴിലേക്ക് തിരിച്ചുവരാന്‍ കാത്തിരിക്കുകയാണ്. ആരെങ്കിലും വിളിച്ചാല്‍ മാത്രമേ അത് നടക്കുള്ളൂ. എന്നാല്‍ ഇങ്ങനെ സിനിമയില്ലാത്ത സമയത്തും ഇവിടെയുള്ളവര്‍ക്ക് എന്നോടുള്ള സ്‌നേഹം കാണുമ്പോള്‍ ഞാന്‍ കൂടുതല്‍ സന്തോഷിക്കുന്നു. അവരില്ലെങ്കില്‍ ഇത്രയും കാലം എനിക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല,’ സമന്ത പറഞ്ഞു.

Content Highlight: Samantha saying nobody call her in Tamil film for last two years

Video Stories