| Sunday, 26th November 2023, 12:36 pm

കാതലിൽ നിന്നും എനിക്ക് പുറത്തു വരാൻ കഴിയുന്നില്ല; മമ്മൂട്ടി സാർ എന്റെ ഹീറോയാണ്: സാമന്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ജ്യോതിക എന്നിവര്‍ പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ. റിലീസ് ചെയ്തത് മുതൽ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ തെന്നിന്ത്യൻ താരം സാമന്തയും സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്റെ അഭിപ്രായം പങ്കുവെച്ചത്.

ഈ വർഷത്തെ മികച്ച ചിത്രമാണ് കാതൽ എന്നും ഈ മനോഹരമായ ചിത്രം പ്രേക്ഷകരോട് കാണാനും അത് ആസ്വദിക്കാനും സാമന്ത പറയുന്നുണ്ട്. മമ്മൂട്ടി തന്റെ ഹീറോ ആണെന്നും പടം കണ്ടതിനുശേഷം അതിൽ നിന്നും പുറത്തേക്ക് വരാൻ കഴിയുന്നില്ലെന്നും സാമന്ത കുറിച്ചു. ജ്യോതികയുടെ അഭിനയത്തെയും ജിയോ ബേബിയുടെ അസാധ്യ വർക്കിനെയും സാമന്ത പ്രശംസിച്ചു.

‘കാതൽ ദി കോർ ഈ വർഷത്തെ മികച്ച ചിത്രം. നിങ്ങൾ സിനിമ കാണു. മമ്മൂട്ടി സാർ നിങ്ങൾ എന്റെ ഹീറോയാണ്. എനിക്ക് ഈ സിനിമ കണ്ടതിന് ശേഷം അതിൽ നിന്നും പുറത്ത് വരാൻ കഴിയുന്നില്ല. ജ്യോതിക, ഒരുപാട് സ്നേഹം. ജിയോ ബേബി താങ്കൾ പ്രതിഭയാണ്,’ സാമന്ത കുറിച്ചു.

നവംബര്‍ 23നാണ് കാതല്‍ ദി കോര്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ആണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന കാതല്‍ തിയേറ്ററുകളിലെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. മാത്യു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. ഓമന എന്ന അത്രയേറെ പ്രാധാന്യമുള്ള കഥാപാത്രം ജ്യോതികയും കൈകാര്യം ചെറിയുന്നു.

സമൂഹത്തിൽ ചർച്ച ചെയ്യേണ്ട വളരെ പ്രാധാന്യമുള്ള വിഷയത്തെയാണ് ജിയോ ബേബി പറഞ്ഞു വെക്കുന്നത്. പ്രണയത്തിന് പുതിയൊരു നിര്‍വചനം നല്‍കുകയാണ് കാതല്‍ ദി കോറിലെ മാത്യുവും ഓമനയും. മാത്യുവില്‍ നിന്നും വിവാഹമോചനം നേടാനാഗ്രഹിക്കുകയാണ് ഓമന. അതൊരു രക്ഷപ്പെടലാണ്, ഓമനക്ക് മാത്രമല്ല, മാത്യുവിനും. വേര്‍പിരിയേണ്ടവരാണിവര്‍, അത്രത്തോളം സ്‌നേഹിക്കുന്നവരും.

Content Highlight: Samantha’s reaction after watching the movie kathal the Core

We use cookies to give you the best possible experience. Learn more