മോഡലിങ്ങിലൂടെ സിനിമ മേഖലയിലേക്ക് വന്ന അഭിനേത്രിയാണ് സമാന്ത റൂത്ത് പ്രഭു. ഗൗതം മേനോന്റെ തെലുങ്ക് ചിത്രമായ യെ മായ ചെസേവ് എന്ന ചിത്രത്തിലൂടെയാണ് സമന്ത തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രകടനത്തിന് മികച്ച നവാഗത നടിയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് സമാന്തയെ തേടിയെത്തി.
തുടര്‍ന്ന് തെലുങ്ക്, കന്നഡ, തമിഴ് സിനിമകളിലെ മുന്‍നിര നായികയായി മാറാന്‍ സമാന്തക്ക് കഴിഞ്ഞു. ദി ഫാമിലി മാന്‍ 2വിലൂടെ ബോളിവുഡിലേക്കും സമാന്ത ചുവടുവെച്ചു. ഇപ്പോള്‍ ബോളിവുഡില്‍ സജീവമാണ് സമാന്ത റൂത്ത് പ്രഭു.
എന്റെ ആദ്യ സിനിമകളിലെ പ്രകടനം കാണുമ്പോള്‍ എനിക്ക് തന്നെ ഭയം തോന്നും – സമാന്ത
സിനിമാ മേഖലയില്‍ 15 വര്‍ഷം പിന്നിടുമ്പോള്‍ തന്റെ ആദ്യകാല സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് സമാന്ത റൂത്ത് പ്രഭു. തുടക്ക കാലത്ത് ഗ്ലാമറസ് വേഷങ്ങളില്‍ ആണ് കൂടുതലും അഭിനയിച്ചതെന്നും എന്നാല്‍ അതുമായി പൊരുത്തപ്പെടാന്‍ താന്‍ പാടുപെട്ടിരുന്നുവെന്ന് സമാന്ത പറയുന്നു.
ആദ്യമെല്ലാം രൂപത്തിലും ഭാവത്തിലും അഭിനയത്തിലും നൃത്തത്തിലുമെല്ലാം തന്റെ സമപ്രായക്കാരെ അനുകരിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതെല്ലാം പരിഹാസ്യമായി തോന്നുന്നുവെന്നും സമാന്ത പറഞ്ഞു. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു സമാന്ത റൂത്ത് പ്രഭു.
‘എന്റെ ആദ്യ സിനിമകളിലെ പ്രകടനം കാണുമ്പോള്‍ എനിക്ക് തന്നെ ഭയം തോന്നും. മിക്ക ഗ്ലാമറസ് വേഷങ്ങളും സത്യത്തില്‍ ഞാനായിരുന്നില്ല. എന്റെ മികച്ച സമപ്രായക്കാരെപ്പോലെ ആകാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു.
ഞാന്‍ അവരെപ്പോലെ ആകാനും, അഭിനയിക്കാനും, നൃത്തം ചെയ്യാനും ശ്രമിച്ചു
ഞാന്‍ അവരെപ്പോലെ ആകാനും, അഭിനയിക്കാനും, നൃത്തം ചെയ്യാനും ശ്രമിച്ചു. ഇപ്പോള്‍ എന്റെ ആ പ്രകടനങ്ങള്‍ കാണുമ്പോള്‍ എനിക്ക് അതെല്ലാം തികച്ചും പരിഹാസ്യമായി തോന്നുന്നു,’ സമാന്ത റൂത്ത് പ്രഭു
പറയുന്നു.
Content highlight: Samantha Ruth Prabhu reveals she finds some of her old performances are ridiculous