| Monday, 30th July 2018, 12:25 pm

'ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നു, കഴിഞ്ഞ ആഴ്ചയാണ് ഒളിച്ചോടിയത്; എങ്ങനെ ലീക്കായെന്ന് അറിയില്ല': ആരാധകന് സാമന്തയുടെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ താരങ്ങളോട് ആരാധന തോന്നുന്നത് സ്വഭാവികമാണ്. സാധാരണയായി ആരാധിക്കുന്ന നടിമാരുടെയും നടന്‍മാരുടെയും ഫോട്ടോകള്‍ എവിടെ കണ്ടാലും വെട്ടിയെടുത്ത് വീടിന്റെയും ഓഫീസിന്റെയും ചുവരുകളില്‍ ഒട്ടിക്കുന്നവരുടെ എണ്ണം ഒട്ടും കുറവല്ല.

കാലം മാറിയപ്പോള്‍ ആരാധന പ്രകടിപ്പിക്കുന്ന കോലവും മാറി. ഡിജിറ്റല്‍ യുഗത്തിന്റെ പിറവിയോടെ ഫോട്ടോഷോപ്പും മറ്റ് സാങ്കേതികതയുപയോഗിച്ച് ഇഷ്ടതാരത്തിനോടുള്ള ആരാധന പങ്കുവെയ്ക്കുന്ന പലരും നമ്മുടെ കൂട്ടത്തില്‍ തന്നെയുണ്ട്.

അത്തരത്തില്‍ ഒരു ആരാധകന്റെ അതിരില്ലാത്ത സ്‌നേഹത്തിന് പാത്രമായിരിക്കുന്നത് തെന്നിന്ത്യന്‍ നടി സാമന്ത അക്കിനേനിയാണ്. പക്ഷെ തന്റെ ആരാധകന് സാമന്ത കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം.


ALSO READ: പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു


താരത്തോടുള്ള കടുത്ത ആരാധനമൂലം നടിയുടെ വിവാഹ ഫോട്ടോയില്‍ നിന്നും ഭര്‍ത്താവ് നാഗചൈതന്യയെ വെട്ടിമാറ്റി സ്വന്തം ചിത്രം അവിടെ ഒട്ടിച്ചു ചേര്‍ത്തു. എന്നിട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു.

ചിത്രം ശ്രദ്ധയില്‍പ്പെടുകയും ചര്‍ച്ചയാക്കുകയും ചെയ്ത മറ്റൊരു ആരാധകവൃന്ദം ഇത് സാമന്തയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച ആരാധകര്‍ക്ക് തെറ്റി.

ചിത്രത്തിന് സാമന്ത ട്വിറ്ററിലൂടെയാണ് മറുപടി നല്‍കിയത്. ചിത്രത്തോടൊപ്പമുള്ള നടിയുടെ ഈ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

“ഈ ചിത്രം എങ്ങനെ ചോര്‍ന്നുവെന്ന് അറിയില്ല. ആദ്യ കാഴ്ചയില്‍ തുടങ്ങിയ പ്രണയമാണത്. കഴിഞ്ഞ ആഴ്ച ഒളിച്ചോടി”- എന്നാണ് സാമന്ത ചിത്രത്തിന് നല്‍കിയ മറുപടി.

എതായാലും സാമന്തയുടെ മറുപടിയും ചിത്രവും ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപ്പേര്‍ ചിത്രം റീട്വീറ്റ് ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more