ഗോവയില്‍ വെച്ച് നടക്കുന്ന ഐ.എഫ്.എഫ്.ഐയില്‍ (ഇന്റര്‍നാഷനല്‍ പിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ) സംസാരിക്കാന്‍ ക്ഷണം ലഭിക്കുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ നടി എന്ന ബഹുമതി ഇനി തെന്നിന്ത്യന്‍ സൂപ്പര്‍താരം സാമന്ത റുത്പ്രഭുവിന് സ്വന്തം.
നവംബര്‍ 20 മുതല്‍ 28 വരെയാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. ആദ്യമായാണ് ഇതിന്റെ സംഘാടകര്‍ ഒരു സൗത്ത് ഇന്ത്യന്‍ നടിയെ ഫെസ്റ്റിവലില്‍ സംസാരിക്കാനായി ക്ഷണിക്കുന്നത്.
ഫാമിലി മാന്‍ എന്ന ആമസോണ്‍ സീരിസിന്റെ വിജയത്തിന് ശേഷം ഇന്ത്യയൊന്നാകെ അറിയപ്പെടുന്ന താരമായി സാമന്ത മാറിയിട്ടുണ്ട്. വലിയ വിജയമായ സീരിസിലെ സാമന്തയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഫാമിലി മാനിലെ സഹതാരമായ ദേശീയ അവാര്‍ഡ് ജേതാവ് മനോജ് ബാജ്പയിയും ഐ.എഫ്.എഫ്.ഐയില്‍ സംസാരിക്കുന്നുണ്ട്.
സൗത്ത് ഇന്ത്യന്‍ സിനിമാ താരമായ നാഗചൈതന്യയില്‍ നിന്നും വിവാഹമോചനം നേടുകയാണെന്ന് സാമന്ത അറിയിച്ചിരുന്നു. ഇതിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പമുള്ളതും യാത്രകളുടേയും സിനിമയ്ക്ക് അപ്പുറം താന്‍ ഇഷ്ടപ്പെടുന്ന മറ്റ് കാര്യങ്ങള്‍ ചെയ്യുന്നതിന്റേയും ചിത്രങ്ങളും കുറിപ്പുകളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.
കാതുവാകുല രണ്ട് കാതല്‍ എന്ന വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ നയന്‍താരയും വിജയ് സേതുപതിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.