|

മാറ്റത്തിന്റെ ആളുകള്‍ക്കൊപ്പം ഓര്‍മയിലെടുത്ത് വെക്കാന്‍ ഒരു സായാഹ്നം; ഗോവ ചലച്ചിത്ര മേളയില്‍ ഫാമിലി മാന്‍ ടീമിനൊപ്പം സാമന്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുത്ത് തെന്നിന്ത്യന്‍ സൂപ്പര്‍താരം സാമന്ത റുത്പ്രഭു. ‘ഫാമിലി മാന്‍ 2’ സീരിസിന്റെ ടീമിനൊപ്പമാണ് താരം ഐ.എഫ്.എഫ്.ഐയില്‍ പങ്കെടുത്തത്.

ഫാമിലി മാന്റെ ഡയറക്ടര്‍മാരായ രാജ് നിഡിമൊരു, കൃഷ്ണ ഡി.കെ. എന്നിവര്‍ക്കൊപ്പമാണ് സാമന്ത ഞായറാഴ്ച മേളയില്‍ പങ്കെടുത്തത്. തനിക്ക് ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം നല്‍കിയ സീരിസിന്റെ മേക്കേഴ്‌സിനൊപ്പം ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ സാധിച്ചതിന്റെ സന്തോഷം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഫോട്ടോകള്‍ പങ്കുവെച്ചത്.


”ഗോവ ചലച്ചിത്ര മേളയിലെ കഴിഞ്ഞ രാത്രിയെക്കുറിച്ച്. മാറ്റം സൃഷ്ടിക്കുന്ന ആളുകള്‍ക്കൊപ്പം. ഓര്‍മിക്കാന്‍ ഒരു സായാഹ്നം,” ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത കുറിച്ചു.

കടുംചുവപ്പ് നിറത്തിലുള്ള സാരിഗൗണ്‍ ധരിച്ച ഫോട്ടോ ‘റെഡ് മാജിക്’ എന്ന ക്യാപ്ഷനോട് കൂടിയും താരം പങ്കുവെച്ചിട്ടുണ്ട്.

ഫാമിലി മാനിലെ നായകന്‍ മനോജ് ബാജ്പയി മേളയില്‍ വിര്‍ച്വല്‍ ആയാണ് പങ്കെടുത്തത്.

നവംബര്‍ 20 മുതല്‍ 28 വരെയാണ് മേള നടക്കുന്നത്. ഗോവയില്‍ വെച്ച് നടക്കുന്ന ഇന്റര്‍നാഷനല്‍ പിലിം ഫെസ്റ്റിവലില്‍ സംസാരിക്കാന്‍ ക്ഷണം ലഭിച്ച ആദ്യ സൗത്ത് ഇന്ത്യന്‍ നടിയാണ് സാമന്ത.

ഫാമിലി മാനില്‍ രാജലക്ഷ്മി ശേഖരന്‍ എന്ന,ചെന്നൈയില്‍ ഒളിവില്‍ കഴിയുന്ന ഒരു എല്‍.ടി.ടി.ഇ പ്രവര്‍ത്തകയെയാണ് സാമന്ത അവതരിപ്പിക്കുന്നത്. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഇരയായി കൊലയാളിയായി മാറിയ കഥാപാത്രമായുള്ള സാമന്തയുടെ പ്രകടനം വലിയ പ്രശംസയാണ് നേടിയത്.

കാതുവാകുല രണ്ട് കാതല്‍ എന്ന വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Samantha at IFFK in Goa

Video Stories