| Tuesday, 3rd November 2015, 10:07 pm

'വിജയ് 59'ല്‍ ആമിയും സാമന്തയും നായികമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


വിക്രത്തോടൊപ്പവും രജനിയോടൊപ്പവും അഭിനയിച്ച ആമി ജാക്‌സന്‍ വിജയ്‌യുടെയും നായികയാകുന്നു. ഇളയദളപതിയുടെ 59ാമത്തെ ചിത്രത്തിലെ രണ്ടു നായികമാരില്‍ ഒരാള്‍ ആമിയാണ്. ചിത്രത്തിലെ മറ്റൊരു നായികയായി തെന്നിന്ത്യന്‍ സുന്ദരി സാമന്തയും എത്തുന്നു.

വിക്രത്തോടൊപ്പമഭിനയിച്ച ഐ സൂപ്പര്‍ഹിറ്റാകുകയും, യെന്തിരന്‍ 2ല്‍ രജനിയുടെ നായികയാകുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ തെന്നിന്ത്യയിലെ താരറാണിയുടെ സിംഹാസനത്തിലേയ്ക്ക് അതിവേഗം കുതിക്കുകയാണ് ഇംഗ്ലിഷുകാരിയായ ആമി. ബാലയുടെ നായികയായി അഭിനയിച്ച മദ്രാസിപ്പട്ടണം ആയിരുന്നു ആമിയുടെ ആദ്യ തമിഴ് ചിത്രം.

അനൗദ്യോഗികമായി “വിജയ് 59” എന്നു പേരിട്ടിട്ടുള്ള ചിത്രത്തിന്‍രെ സംവിധായകന്‍ ആറ്റ്‌ലി ആണ്. രാജാറാണി എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ സംവിധായകനാണ് ആറ്റ്‌ലി.

We use cookies to give you the best possible experience. Learn more