| Friday, 18th June 2021, 12:44 pm

നിങ്ങള്‍ ഗര്‍ഭിണിയാണോ എന്ന് ആരാധകന്റെ ചോദ്യം, കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത് സാമന്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാമിലി മാന്‍ 2 എന്ന വെബ് സീരീസിലെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളാണ് സൗത്ത് ഇന്ത്യന്‍ നടി സാമന്ത നേടിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ലൈവില്‍ വന്ന സാമന്തയോട് ആരാധകന്‍ ചോദിച്ച ഒരു ചോദ്യവും അതിന് നടി നല്‍കിയ ഉത്തരവുമാണ് ചര്‍ച്ചയാവുന്നത്.

നിങ്ങള്‍ ഗര്‍ഭിണിയാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഞാന്‍ 2017 മുതല്‍ ഗര്‍ഭിണിയാണ്, കുട്ടിക്ക് ഇതുവരെയും പുറത്ത് വരണമെന്ന് തോന്നിയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു സാമന്തയുടെ മറുപടി. 2017ല്‍ ആണ് സാമന്തയും നടന്‍ നാഗചൈതന്യയും വിവാഹിതരായത്.

സാമന്തയുടെ മറുപടി മികച്ചതാണെന്ന് പറഞ്ഞുകൊണ്ട് ആരാധകര്‍ തന്നെ കമന്റുകളുമായെത്തി.

ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ശാകുന്തളത്തിലായിരിക്കും സാമന്ത അടുത്തതായി അഭിനയിക്കുക. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയ്‌ക്കൊപ്പവും സാമന്ത അഭിനയിക്കുന്നുണ്ട്.

മനോജ് ബാജ്‌പേയ്, സാമന്ത അക്കിനേനി, പ്രിയ മണി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ സീരീസാണ് ഫാമിലി മാന്‍ സീസണ്‍ 2.

ത്രില്ലറായി ഒരുക്കിയ സീരീസില്‍ രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയായി എത്തി അമ്പരപ്പിക്കുന്ന പ്രകടനമാണു സാമന്ത കാഴ്ച വയ്ക്കുന്നത്. ഏറെ അപകടം നിറഞ്ഞ സംഘട്ടന രംഗങ്ങള്‍ മികവോടെ ചെയ്ത സമാന്തയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
ഡ്യൂപ്പ് പോലും ഇല്ലാതെയായിരുന്നു സമാന്തയുടെ അഭിനയം.

ഫാമിലി മാന്‍ 2വിന് ശേഷം മറ്റൊരു വെബ് സീരീസില്‍ സാമന്ത അഭിനയിക്കുമോ എന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Samantha Akkineni reply to netizen who asked her about pregnancy

Latest Stories

We use cookies to give you the best possible experience. Learn more