| Thursday, 29th August 2024, 2:44 pm

ഡബ്ല്യു.സി.സിയോട് കടപ്പെട്ടിരിക്കുന്നു; പ്രശംസയുമായി തെന്നിന്ത്യൻ താരം സാമന്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡബ്ല്യു.സി.സിക്ക് പ്രശംസയുമായി തെന്നിന്ത്യൻ താരം സാമന്ത. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ സംഭവ വികാസങ്ങളാണ് മലയാള സിനിമയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ചലച്ചിത്ര മേഖലയിലെ പുതിയ മാറ്റങ്ങൾക്ക് വഴിവെച്ച W.W.Cയെ വാനോളം പുകഴ്ത്തിയാണ് സമാന്ത തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചത്.

കാലങ്ങളായി താൻ W. W. C യുടെ പ്രവത്തങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും ഹേമ കമ്മിറ്റിയിലൂടെ പല സത്യങ്ങളും പുറത്തുവരുമ്പോൾ അവരോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും സാമന്ത പറയുന്നു. സുരക്ഷിതവും മാന്യവുമായ തൊഴിലിടം ഏറ്റവും അടിസ്ഥാന കാര്യമാണെന്നും എന്നാൽ അതിനുവേണ്ടി പോലും സംസാരിക്കേണ്ടി വരുന്നുവെന്നും സാമന്ത പറഞ്ഞു.

‘വർഷങ്ങളായി കേരളത്തിലെ വിമൻ ഇൻ കളക്റ്റീവ് (W.C.C)നെ ഞാൻ പിന്തുടരുന്നു. അവരുടെ അവശ്വസനീയമായ പ്രവർത്തനങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. അവരുടെ യാത്ര എളുപ്പമായിരുന്നില്ല.

ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഗുരുതരമായ ആരോപണങ്ങളും പ്രത്യാഘാതങ്ങളും വെളിച്ചത്തിൽ വരുമ്പോൾ ഞങ്ങൾ W.C.C യോടാണ് കടപ്പെട്ടിരിക്കുന്നത്. സുരക്ഷിതവും മാന്യവുമായ ജോലി സ്ഥലം ഒരാൾക്ക് ഏറ്റവും അടിസ്ഥാനമായിവേണ്ട കാര്യമാണ്. എന്നിട്ടും അതിന് വേണ്ടി പോരാടേണ്ടി വരുന്നു.

എന്നാൽ അവരുടെ പരിശ്രമം പാഴായില്ല. ഇത് ഏറെ പ്രാധാന്യമുള്ളതും പുതിയൊരു മാറ്റത്തിന്റെ തുടക്കമാണെന്നും ഞാൻ വിശ്വസിക്കുന്നു. W.C.C യിലെ എന്റെ സുഹൃത്തുകൾക്കും സഹോദരിമാർക്കും അഭിനന്ദനങ്ങൾ. ഒരുപാട് സ്‌നേഹം,’സാമന്ത പറയുന്നു.

Content Highlight: Samantha About W.C.C And Hema Committee

We use cookies to give you the best possible experience. Learn more