1947ന് ശേഷം മുസ്‌ലിംങ്ങള്‍ ഇന്ത്യയില്‍ തുടര്‍ന്നതിനുള്ള ശിക്ഷയാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍; അസംഖാന്‍
Mob Lynching
1947ന് ശേഷം മുസ്‌ലിംങ്ങള്‍ ഇന്ത്യയില്‍ തുടര്‍ന്നതിനുള്ള ശിക്ഷയാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍; അസംഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th July 2019, 9:57 pm

ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തിയേഴിന് ശേഷം ഇന്ത്യയില്‍ തുടര്‍ന്നതിനുള്ള ശിക്ഷയാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എന്ന് എസ്.പി എംപി അസംഖാന്‍. അവരുടെ പിതാമഹന്‍മാര്‍ പാകിസ്താനിലേക്ക് പോവാതിരുന്നത് മൗലാന ആസാദ്, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍. മഹാത്മ ഗാന്ധി എന്നിവര്‍ മുസ്‌ലിംങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കാരണമാണെന്നും അസംഖാന്‍ പറഞ്ഞു.

രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കാരണം മുസ്‌ലിംങ്ങള്‍ക്കും ദളിതുകള്‍ക്കും ആദിവാസികള്‍ക്കും സ്വയരക്ഷക്ക് വേണ്ടി ആയുധങ്ങള്‍ കൈയ്യില്‍ വെക്കാനുള്ള ലൈസന്‍സിന് വേണ്ടി അപേക്ഷിക്കേണ്ടി വരുമെന്നും അസംഖാന്‍ പറഞ്ഞു.

മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ബീഹാറിലെ പ്രതിപക്ഷ നേതാക്കളും സംസ്ഥാനത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങളെ അടിച്ചമര്‍ത്താനുള്ള നിയമം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞു.