ന്യൂദല്‍ഹി: ഔറംഗസേബ് തകര്‍ത്തതിനേക്കാള്‍ അധികം ബുദ്ധ സ്തൂപങ്ങള്‍ നശിപ്പിച്ചത് ശങ്കരാചാര്യന്മാരുടെ ശിഷ്യന്മാരാണെന്ന് സമാജ്‌വാദി ദേശീയ ചീഫ് ജനറല്‍ സെക്രട്ടറി പ്രൊഫ. രാംഗോപാല്‍ യാദവ്.
ബുദ്ധന്‍ ഹിന്ദുമതത്തിലെ അനീതികള്‍ തുറന്ന് കാണിക്കാന്‍ ശ്രമിച്ച വ്യക്തിയാണെന്നും എന്നിട്ടും അദ്ദേഹത്തിന്റെ സ്തൂപങ്ങള്‍ വ്യാപകമായ നാശത്തിന് വിധേയമായെന്നും രാംഗോപാല്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ നിയമങ്ങള്‍ അധികാരികള്‍ പൊളിച്ചെഴുതുകയാണെന്നും രാംഗോപാല്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ അധികാരത്തിലിരിക്കുന്നവര്‍ ജനാധിപത്യ മൗലികാവകാശങ്ങള്‍ക്ക് നേരെ കടന്നുകയറ്റം നടത്തുകയാണെന്നും രാംഗോപാല്‍ യാദവ് പറഞ്ഞു. ദല്‍ഹിയില്‍ അധികാരികള്‍ നടത്തുന്ന അനധികൃത കയ്യേറ്റത്തിനെതിരെയും സ്വാധീനത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.
‘അനീതികള്‍ക്കെതിരെ പോരാടുന്നതിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുന്നതിലും ഡോ. ??ബി.ആര്‍. അംബേദ്കര്‍ അടക്കമുള്ള നേതാക്കള്‍ വലിയ ശ്രമങ്ങളാണ് നടത്തിയത്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി നിയമനിര്‍മാണങ്ങള്‍ നടത്തി പൗരന്മാരുടെ അവകാശങ്ങള്‍ അധികാരികള്‍ ഇല്ലാതാക്കുകയാണ്,’ എന്ന് എസ്.പി നേതാവ് ചൂണ്ടിക്കാട്ടി.
അതേസമയം കഴിഞ്ഞ ദിവസം ബി.ജെ.പിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ആഗ്രയിലെത്തിയ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അഖിലേഷിന്റെ പരാമര്‍ശം.