എഴുപതോളം രാജ്യങ്ങളില്‍ ടര്‍ബോ റിലീസ് ചെയ്യിക്കാന്‍ ഒരൊറ്റ കാരണമേ ഉള്ളൂ: സമദ് ട്രൂത്ത്
Entertainment
എഴുപതോളം രാജ്യങ്ങളില്‍ ടര്‍ബോ റിലീസ് ചെയ്യിക്കാന്‍ ഒരൊറ്റ കാരണമേ ഉള്ളൂ: സമദ് ട്രൂത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd May 2024, 4:20 pm

മമ്മൂട്ടിച്ചിത്രം ടര്‍ബോ റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടിക്കമ്പനി ആദ്യമായി ഒരുക്കുന്ന മാസ് മസാല ചിത്രമെന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ക്കു തന്നെ ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നതായിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയ്‌ലര്‍ പ്രതീക്ഷ ഇരട്ടിപ്പിച്ചു. റിലീസിന് മുമ്പ് തന്നെ ബുക്കിങിലൂടെ മാത്രം ലോകത്താകമാനമായി മൂന്നരക്കോടിക്കടുത്ത് കളക്ട് ചെയ്തുകഴിഞ്ഞു.

ഇന്ത്യക്ക് പുറത്ത് 70ഓളം രാജ്യങ്ങളിലായി 700ലധികം തിയേറ്ററുകളിലാണ് ടര്‍ബോ റിലീസ് ചെയ്യുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് ചിത്രത്തിന്റെ ഒവര്‍സീസ് വിതരണം നടത്തുന്നത്. ഇത്രയും രാജ്യങ്ങളില്‍ ഇത്ര വിപുലമായി ടര്‍ബോ റിലീസ് ചെയ്യുന്നതിന്റെ കാരണം ട്രൂത്ത് ഗ്ലോബലിന്റെ ഉടമ സമദ് വ്യക്തമാക്കി. ഇതിന് മുമ്പ് മമ്മൂട്ടിയുടെ 11 സിനിമകള്‍ ഓവര്‍സീസില്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അവയെല്ലാം നല്ല ഹിറ്റായിരുന്നെന്നും സമദ് പറഞ്ഞു.

വിതരണത്തിന് മുമ്പ് ഈ സിനിമ കാണാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായെന്നും ലോകത്തുള്ള എല്ലാ മലയാളികളിലേക്കും ഈ സിനിമ എത്തിക്കണമെന്ന് അപ്പോള്‍ തീരുമാനിച്ചുവെന്നും അത് കാരണമാണ് ഇത്രയും രാജ്യങ്ങളില്‍ വിതരണം നടത്തുന്നതെന്നും സമദ് പറഞ്ഞു. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് സമദ് ഇക്കാര്യം പറഞ്ഞത്.

‘മമ്മൂക്കയുടെ 11 സിനിമകള്‍ ട്രൂത്ത് ഗ്ലോബല്‍ ഓവര്‍സീസില്‍ വിതരണത്തിന് എടുത്തിട്ടുണ്ട്. അതില്‍ തന്നെ അഞ്ചും മമ്മൂട്ടിക്കമ്പനിയുടേതായിരുന്നു. ഭീഷ്മപര്‍വം മുതല്‍ക്കാണ് ഞാന്‍ സിനിമാവിതരണം സീരിയസായി എടുത്തത്. ഇത്രയും സിനിമകള്‍ വിതരണത്തിന് എടുത്തപ്പോള്‍ മമ്മൂട്ടിയെക്കാണാന്‍ എന്തായാലും ആളുകള്‍ വരുമെന്ന് ഉറപ്പായി.

അതു മാത്രമല്ല ഈ സിനിമ റിലീസിന് മുമ്പ് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. കണ്ടു കഴിഞ്ഞപ്പോള്‍ മലയാളികള്‍ ഏതൊക്കെ രാജ്യത്തുണ്ടോ അവിടെയെല്ലാം ടര്‍ബോ റിലീസ് ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചു. 70ഓളം രാജ്യങ്ങളില്‍ ഈ സിനിമ റിലീസ് ചെയ്യുന്നുണ്ട്. അത് ഇനിയും കൂടാന്‍ ചാന്‍സുണ്ട്,’ സമദ് പറഞ്ഞു.

Content Highlight: Samad truth explains why Turbo releasing more than 70 countries