കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍സെക്‌സിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടി ഗ്ലാമര്‍ഗോണ്‍ നായകന്‍ സാം നോര്‍ത്ത് ഈസ്റ്റ്. ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ 412 പന്തില്‍ പുറത്താകാതെ 335 റണ്‍സ് നേടിയാണ് താരം ചരിത്രം കുറിച്ചത്.
36 ബൗണ്ടറിയും ആറ് സിക്‌സറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. 81.31 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് നോര്‍ത്ത് ഈസ്റ്റ് റണ്‍സ് സ്‌കോര്‍ ചെയ്തത്.
Wow! 🔥
Glamorgan captain Sam Northeast has registered the highest individual score in a first class match at Lord’s 🤯 @sanortheast made an unbeaten 335, going past the 333 scored by Graham Gooch against India in 1990 🏏#BBCCricketpic.twitter.com/FPHyDnUxhJ
ഈ ട്രിപ്പിള്‍ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഗ്ലാമര്‍ഗോണ്‍ നായകന്‍ സ്വന്തമാക്കിയിരുന്നു. ലോര്‍ഡ്‌സിലെ ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ക്ലാസ് സ്‌കോര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
ഇതിന് മുമ്പ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ഗ്രഹാം ഗൂച്ചിന്റെ പേരിലാണ് ഈ റെക്കോഡുണ്ടായിരുന്നത്. 1990ല്‍ ഇന്ത്യക്കെതിരെ ഗൂച്ച് നേടിയ 333 റണ്‍സിന്റെ സ്‌കോറാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്.
✅ Highest ever first-class score at Lord’s
✅ First Glamorgan player to score 2 triple centuries
✅ First player to score a 100, 200, 300 of the 2024 season