| Wednesday, 10th August 2016, 8:18 am

സഖാവ് കവിത തന്റേത് തന്നെയെന്ന് സാം മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: നവമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന “സഖാവ്” കവിത താന്‍ എഴുതിയത് തന്നെയാണെന്ന് എം.ജി സര്‍വകലാശാല വിദ്യാര്‍ത്ഥി സാം മാത്യു. കവിത സാമിന്റേതല്ലെന്ന വെളിപ്പെടുത്തലുമായി പാലക്കാട് സ്വദേശിയായ പ്രതീക്ഷ ശിവദാസ് എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി സാം മാത്യു തന്നെ രംഗത്തെത്തിയത്. കോട്ടയത്ത് വാര്‍ത്താ സമ്മേളനം നടത്തിയാണ് സാം ഇക്കാര്യം പറഞ്ഞത്.

2010-13 കാലത്ത് കോട്ടയം സി.എം.എസ് കോളേജില്‍ പഠിക്കുമ്പോള്‍ അക്കാലത്ത് കോളേജ് മാനേജ്‌മെന്റ് എസ്.എഫ്.ഐക്കെതിരെ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. അന്നു നിരവധി എസ്.എഫ്്.ഐ സഖാക്കളെ പോലീസ് അറസ്റ്റ് ചെയ്്തിരുന്നു. ഇതാണ് കവിതയുടെ പശ്ചാത്തലമെന്നും സാം മാത്യു പറയുന്നു.

സി.എം.എസിലെ 2012-2013 വര്‍ഷത്തെ മാഗസിനായ വിദ്യാ സംഗ്രഹത്തിലും കവിത പ്രസിദ്ധീകരിച്ചിരുന്നുവെന്നും ഇതിന് പുറമെ പല ബ്ലോഗുകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും തന്റെ പേര് വെക്കാതെ കവിത പ്രസിദ്ധീകരിച്ചിരുന്നതായും സാം മാത്യു പറഞ്ഞു.

തലശ്ശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ആര്യ ദയാല്‍ കവിത ചൊല്ലി ഫേസ്ബുക്കിലിട്ടതിന് ശേഷമാണ് “സഖാവ്” കവിത നവമാധ്യമങ്ങളില്‍ വൈറലായിരുന്നത്.

We use cookies to give you the best possible experience. Learn more