|

ഗംഭീര ജയമാണെങ്കിലും അതിനേക്കാള്‍ വലിയ നാണക്കേടായല്ലോ പഞ്ചാബെ..!

സ്പോര്‍ട്സ് ഡെസ്‌ക്

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സ് ആണ് കൊല്‍ക്കത്ത നേടിയത്.

ആവേശകരമായ മത്സരത്തിന്റെ അവസാനം 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു പഞ്ചാബ്.

വമ്പന്‍ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയതെങ്കിലും ഒരു നാണം കെട്ട് റെക്കോഡും പഞ്ചാബ് ക്യാപ്റ്റന്‍ സാം കറണ്‍ സ്വന്തമാക്കുകയാണ്. ഒരു ഐ.പി.എല്‍ മത്സരത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ പന്തെറിഞ്ഞ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരം എന്ന മോശം റെക്കോഡാണ് സാം കറന്‍ സ്വന്തമാക്കിയത്.

ഒരു ഐ.പി.എല്‍ മത്സരത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ പന്തെറിഞ്ഞ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരം, റണ്‍സ്

സാം കറന്‍ – 60*

പാറ്റ് കമ്മിന്‍സ് – 59

ആര്‍. അശ്വിന്‍ – 53

ഷേന്‍ വോണ്‍ – 50

സഹീര്‍ ഖാന്‍ – 50

പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

ചെയ്‌സിങ്ങിന് ഇറങ്ങിയ പഞ്ചാബ് പ്രബ്‌സിമ്രാന്‍ സിങ്ങിന്റെയും ജോണി ബെയര്‍‌സ്റ്റോയുടെയും വെടിക്കെട്ട് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. ഇംപാക്ട് ആയി വന്നു 20 പന്തില്‍ നിന്നും അഞ്ചു സിക്‌സ് നാല് ഫോറും ഉള്‍പ്പെടെ 54 റണ്‍സ് ആണ് താരം അടിച്ചു കൂട്ടിയത്.

പഞ്ചാബിന്റെ വിജയ് ശില്പി ബയര്‍‌സ്റ്റോ 48 പന്തില്‍ നിന്ന് 96 ഏഴ് ഫോറും അടക്കം 108 റണ്‍സ് നേടി പുറത്താകാതെ നിന്നു. 225 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. താരത്തിന്റെ രണ്ടാമത്തെ ഐ.പി.എല്‍ സെഞ്ച്വറി ആണ് കൊല്‍ക്കത്തയെ അടിച്ചുവീഴ്ത്തി സ്വന്തമാക്കിയത്.

സിങ്ങിന് ശേഷം ഇറങ്ങിയ റീലി റോസോവ് 16 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും അടക്കം 26 റണ്‍സ് നേടി പുറത്തായി. പിന്നീട് വെടിക്കെട്ട് പൂരമായിരുന്നു. 28 പന്തില്‍ നിന്ന് എട്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 68 റണ്‍സ് നേടി ശശാങ്ക് സിങ് ഏവരേയും അമ്പരപ്പിക്കുകയായിരുന്നു. ബെയര്‍‌സ്റ്റോയും ശശാങ്കുമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. കൊല്‍ക്കത്തക്ക് വേണ്ടി സുനില്‍ നരെയ്ന്‍ മാത്രമാണ് വിക്കറ്റ് സ്വന്തമാക്കിയകത്.

Content Highlight: Sam Curran In Unwanted Record Achievement

Video Stories