ഇന്ത്യയൊട്ടാകെയുള്ള സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അല്ലു അര്‍ജുനും ഫഹദ് ഫാസിലും രശ്മിക മന്ദാനയുമാണ് ഈ സിനിമയില്‍ ഒന്നിക്കുന്നത്. ചിത്രത്തിന്റെ ബി.ജി.എം ചെയ്തത് സൗത്ത് ഇന്ത്യയില്‍ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ സമ്മാനിച്ച മ്യൂസിക് ഡയറക്ടര്‍ സാം സി.എസ്. ആണ്.
സോഷ്യല്‍ മീഡിയയില്‍ സാം കുറിച്ച വരികള്‍ ഇപ്പോള്‍ തരംഗമാണ്. ‘ബി.ജി.എമ്മില്‍ വര്‍ക്ക് ചെയ്യാന്‍ എന്നെ പരിഗണിച്ചതിനും, മൈത്രി ഒഫീഷ്യലിന്റെ പുഷ്പ 2 എന്ന മാസ് എന്റടൈമെന്റില്‍ പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി ഈ അത്ഭുതകരമായ അനുഭവം നല്‍കിയതിനും നന്ദി.
വാര്‍ത്ത പ്രചരണം: പ്രതീഷ് ശേഖര്‍.
പുഷ്പ 2:
അല്ലുവിനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ 2. ഈ ഡിസംബര്‍ അഞ്ചിനാണ് സിനിമ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുന്നത്. റിലീസിന് മുമ്പ് തന്നെ പുഷ്പ 2 പല റെക്കോഡുകളും തകര്‍ത്തിരിക്കുകയാണ്.
ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കുന്നതായിരുന്നു. ആദ്യഭാഗത്തിനെക്കാള്‍ ഇരട്ടി ബജറ്റിലാണ് പുഷ്പ 2 ഒരുങ്ങിയത്. റിലീസിന് മുമ്പ് ബിസിനസിലൂടെ മാത്രം 1000 കോടിയിലധികം ചിത്രം നേടിയത് വലിയ വാര്‍ത്തയായിരുന്നു.
ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ബുക്കിങ് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ വലിയ ചലനമാണ് പുഷ്പ സൃഷ്ടിച്ചത്. 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 30 കോടിയോളം ചിത്രം നേടിയിട്ടുണ്ട്. ആദ്യദിനം തന്നെ ചിത്രം 200 കോടി നേടുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
Content Highlight: Sam CS Talks About Pushpa2