സാം സി.എസ്. എന്ന് പറഞ്ഞാല്‍ പെട്ടെന്ന് ആര്‍ക്കും മനസിലാവാന്‍ സാധ്യതയില്ല. എന്നാല്‍ വിക്രം വേദ, കൈതി, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങളിലെ ബി.ജി.എം കേട്ടാല്‍ ഒരു നിമിഷം പോലും ആലോചിക്കാതെ അത് ഏത് ചിത്രത്തിലേതാണെന്ന് പറയാന്‍ പലര്‍ക്കും സാധിക്കും.
ഈ ചിത്രങ്ങള്‍ക്കൊക്കെ സംഗീതസംവിധാനം നിര്‍വഹിച്ച മ്യുസീഷ്യനാണ് സാം സി.എസ്. അര്‍ഹിച്ച അംഗീകാരം ലഭിക്കാത്ത കലാകാരനാണ് സാം എന്ന് തന്നെ പറയാന്‍ സാധിക്കും. ഇത്രയും ജനകീയമായ ലഭിച്ച സംഗീത സൃഷ്ടികള്‍ നടത്തിയിട്ടും അദ്ദേഹത്തെ ആരും തിരിച്ചറിയാത്തത് ദൗര്‍ഭാഗ്യകരമാണ്.
തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു അനുഭവം പറയുകയാണ് സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ സാം സി.എസ്.
‘എന്നെ ആര്‍ക്കും അറിയില്ല, അതാണ് സത്യം. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ഒരു ദിവസം ഫ്‌ളൈറ്റിന് ലേറ്റായി ഞാന്‍ കോയമ്പത്തൂരില്‍ നിന്നും ഇലക്ട്രിക് ട്രെയ്‌നില്‍ പോവുകയാണ്. എന്റെ സ്യൂട്ട്‌കേസ് കയ്യില്‍ നിന്നും പോയി, ഒരാള്‍ അതില്‍ തട്ടി വീണു. അയാള്‍ എന്നെ വഴക്ക് പറഞ്ഞു. ഞാന്‍ ക്ഷമ ചോദിച്ചു, അറിയാതെ പറ്റിയതല്ലേയെന്ന് പറഞ്ഞു. എന്നിട്ടും അദ്ദേഹം വീണ്ടും വഴക്ക് പറഞ്ഞു.
വഴക്ക് പറഞ്ഞ് രണ്ട് സെക്കന്റിനുള്ളില്‍ അയാളുടെ ഫോണ്‍ റിങ് ചെയ്തു. അത് വിക്രം വേദയിലെ ‘തനനനന’ എന്ന് തുടങ്ങുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയിരുന്നു. അയാള്‍ ഫോണ്‍ എടുത്ത് സംസാരിക്കാന്‍ തുടങ്ങി. ഞാനാണ് അത് ചെയ്തതെന്ന് അയാള്‍ക്ക് അറിയില്ല. അറിഞ്ഞിരുന്നെങ്കില്‍ ഇത്രയും വഴക്ക് പറയില്ലായിരുന്നു. എന്നെ എല്ലാവരും അറിയണം മാധ്യമങ്ങളില്‍ വരണം എന്നൊക്കെ എനിക്കും ആഗ്രഹം ഉണ്ട്,’ സാം പറഞ്ഞു.