| Sunday, 4th April 2021, 7:09 pm

പൊലീസ് വേഷത്തില്‍ ദുല്‍ഖര്‍; സല്യൂട്ട് ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ദുല്‍ഖര്‍ സല്‍മാനും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പൊലീസ് കഥ പറയുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി-സഞ്ജയ് ടീമാണ്.

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി,കാല, പരിയേറും പെരുമാള്‍, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണന്‍.

ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. ഛായാഗ്രഹണം അസ്‌ലം പുരയില്‍, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരന്‍, ആര്‍ട്ട് സിറില്‍ കുരുവിള, സ്റ്റില്‍സ് രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്.


ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍ ദിനേഷ് മേനോന്‍, ഫര്‍സ്റ്റ് എ. ഡി. അമര്‍ ഹാന്‍സ്പല്‍ അസിസ്റ്റന്റ് ഡയറക്ടര്‍സ് അലക്‌സ് ആയിരൂര്‍, ബിനു കെ. നാരായണന്‍, സുബീഷ് സുരേന്ദ്രന്‍, രഞ്ജിത്ത് മടത്തില്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Salute Movie Teaser  Dulquer Salmaan  Rosshan Andrrews  Bobby & Sanjay  Santhosh Narayanan

We use cookies to give you the best possible experience. Learn more