കാതൽ ദി കോർ സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടിയുമായുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് സിനിമാട്ടോഗ്രാഫർ സാലു കെ. തോമസ്. സെറ്റിൽ ഒരു തവണ മാത്രമാണ് മമ്മൂട്ടി ചൂടായതെന്നും അത് തമാശക്കായിരുന്നെന്നും സാലു പറഞ്ഞു.
കാതൽ ദി കോർ സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടിയുമായുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് സിനിമാട്ടോഗ്രാഫർ സാലു കെ. തോമസ്. സെറ്റിൽ ഒരു തവണ മാത്രമാണ് മമ്മൂട്ടി ചൂടായതെന്നും അത് തമാശക്കായിരുന്നെന്നും സാലു പറഞ്ഞു.
ഒരു സീൻ ഷൂട്ട് ചെയ്യാൻ വേണ്ടി നിൽകുമ്പോൾ അസിസ്റ്റന്റ് ഡയറക്ടർമാരൊക്കെ കണ്ടിന്യൂറ്റി സെറ്റ് ചെയ്യാൻ പോയപ്പോൾ മമ്മൂട്ടി അവിടെ വെറുതെ നോക്കി നിൽക്കുകയാണെന്ന് സാലു പറയുന്നുണ്ട്. അപ്പോൾ മമ്മൂട്ടി ഇതൊക്കെ നേരത്തെ ചെയ്തു വെക്കണ്ടേ എന്ന് പറഞ്ഞ് എല്ലാവരോടും ചൂടായെന്നും അദ്ദേഹം തിരിഞ്ഞു പോകുമ്പോൾ നോക്കി ചിരിച്ചെന്നും സാലു കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാലു കെ.തോമസ്.
‘ഒരു തവണ മമ്മൂക്ക തമാശയ്ക്ക് ചൂടായി. പക്ഷേ അത് തമാശയാണെന്ന് പിന്നെയാണ് മനസ്സിലായത്. ഓമനയ്ക്ക് വക്കീലിന്റെ ഫോൺ വന്നിട്ട് വക്കീൽ നോട്ടീസ് കാണിക്കുന്ന ഒരു സീൻ ഉണ്ട്. മമ്മൂക്ക ഫോണിൽ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുകയാണ്. മമ്മൂക്ക ഫോൺ പിടിച്ചിട്ട് കുറേ നേരം ഇരിക്കുകയാണ്. അസിസ്റ്റന്റ് ഡയറക്ടർമാരൊക്കെ കണ്ടിന്യൂറ്റി സെറ്റ് ചെയ്യാൻ വേണ്ടിയിട്ട് ഓടിക്കൊണ്ടിരിക്കുകയാണ്.
ഞങ്ങൾ രണ്ടുപേരും ക്യാമറ വെച്ചിട്ട് ഇങ്ങനെ ഇരിക്കുന്നു. മമ്മൂക്ക ചെറുതായിട്ട് എല്ലാവർക്കും ഒന്ന് കൊടുത്തു. ഇതൊക്കെ നേരത്തെ ചെയ്തു വെക്കണ്ടേ എന്ന് പറഞ്ഞു. എന്നിട്ട് പോകുന്ന നേരം തിരിഞ്ഞുനോക്കി ഒരു ചിരി. അത് മാത്രമായിരുന്നു ചൂടായിട്ടുള്ള ഒരു സംഭവം. പക്ഷേ അത് തമാശക്ക് ആയിരുന്നു.
ഞാൻ വിചാരിച്ച് അന്ന് ശരിക്കും ദേഷ്യപ്പെട്ടതാണെന്ന്. കാരണം ശരിക്കും വന്ന് ചൂടാവേണ്ടതാണ്. കോടതിയിൽ ആയാലും മമ്മൂക്കയെ കുറിച്ച് വെയിറ്റ് ചെയ്ത് ഇരുത്തിയിട്ടുണ്ട്. ജഡ്ജി ആയിട്ടുള്ള ഹനീഫിക്കയുടെ ടൈ ശരിയായിട്ടില്ല എന്നും പറഞ്ഞ് കൺഫ്യൂഷൻ ഉണ്ടായിരുന്നു. മമ്മൂക്ക വൈറ്റ് ചെയ്ത് അങ്ങനെ ഇരിക്കുകയാണ്. ഞാൻ വിചാരിച്ചു ഇന്ന് എന്തെങ്കിലും പ്രശ്നമുണ്ടാവും എന്ന്. കുറേ നേരം അവിടെ ഇരുന്നിട്ട്, ടൈ ശരിയായില്ല എന്ന് മനസ്സിലാക്കിയിട്ട് നാളെ നോക്കാം എന്ന് പറഞ്ഞു പോയി,’ സാലു കെ. തോമസ് പറഞ്ഞു.
Content Highlight: Salu k thomas about mammootty