മമ്മൂക്ക എന്തെങ്കിലും പ്രശ്നമുണ്ടാക്കുമെന്ന് കരുതി; എന്നാൽ... : സാലു കെ.തോമസ്
Entertainment news
മമ്മൂക്ക എന്തെങ്കിലും പ്രശ്നമുണ്ടാക്കുമെന്ന് കരുതി; എന്നാൽ... : സാലു കെ.തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th January 2024, 4:29 pm

കാതൽ സിനിമയുടെ ഷൂട്ടിങ് സമയത്ത് മമ്മൂട്ടിയെ വൈറ്റ് ചെയ്യിപ്പിച്ച സീനിനെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സിനിമാട്ടോഗ്രാഫർ സാലു കെ.തോമസ്. കോടതി സീൻ എടുക്കുന്ന സമയത്ത് ജഡ്ജി ആയിട്ടുള്ള ഹനീഫയുടെ ടൈ ശരിയായിട്ടില്ലായെന്ന് പറഞ്ഞ് മമ്മൂട്ടിയെ കുറെ നേരം വൈറ്റ് ചെയ്ത് ഇരുത്തിച്ചെന്ന് സാലു പറഞ്ഞു. മമ്മൂട്ടി എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് താൻ കരുതിയെന്നും എന്നാൽ അദ്ദേഹം ടൈ ശരിയായിട്ടില്ലെങ്കിൽ നാളെ നോക്കാമെന്ന് പറഞ്ഞ് പോയെന്നും ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘കോടതിയിലെ സീൻ എടുക്കുന്ന സമയത്ത് മമ്മൂക്കയെ കുറിച്ച് വെയിറ്റ് ചെയ്ത് ഇരുത്തിയിട്ടുണ്ട്. ജഡ്ജി ആയിട്ടുള്ള ഹനീഫിക്കയുടെ ടൈ ശരിയായിട്ടില്ല എന്നും പറഞ്ഞ് കൺഫ്യൂഷൻ ഉണ്ടായിരുന്നു. മമ്മൂക്ക വൈറ്റ് ചെയ്ത് അങ്ങനെ ഇരിക്കുകയാണ്. ഞാൻ വിചാരിച്ചു ഇന്ന് എന്തെങ്കിലും പ്രശ്നമുണ്ടാവും എന്ന്. കുറേ നേരം അവിടെ ഇരുന്നിട്ട്, ടൈ ശരിയായില്ല എന്ന് മനസ്സിലാക്കിയിട്ട് നാളെ നോക്കാം എന്ന് പറഞ്ഞു പോയി,’ സാലു കെ. തോമസ് പറഞ്ഞു.

അതുപോലെ സെറ്റിൽ മമ്മൂട്ടി ചൂടായെന്നും അത് തമാശയാണെന്ന് പിന്നെയാണ് തിരിച്ചറിഞ്ഞതെന്നും സാലു അഭിമുഖത്തിൽ പറഞ്ഞു. ‘ഒരു തവണ മമ്മൂക്ക തമാശയ്ക്ക് ചൂടായി. പക്ഷേ അത് തമാശയാണെന്ന് പിന്നെയാണ് മനസ്സിലായത്.

ഓമനയ്ക്ക് വക്കീലിന്റെ ഫോൺ വന്നിട്ട് വക്കീൽ നോട്ടീസ് കാണിക്കുന്ന ഒരു സീൻ ഉണ്ട്. മമ്മൂക്ക ഫോണിൽ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുകയാണ്. മമ്മൂക്ക ഫോൺ പിടിച്ചിട്ട് കുറേ നേരം ഇരിക്കുകയാണ്. അസിസ്റ്റന്റ് ഡയറക്ടർമാരൊക്കെ കണ്ടിന്യൂറ്റി സെറ്റ് ചെയ്യാൻ വേണ്ടിയിട്ട് ഓടിക്കൊണ്ടിരിക്കുകയാണ്.

ഞങ്ങൾ രണ്ടുപേരും ക്യാമറ വെച്ചിട്ട് ഇങ്ങനെ ഇരിക്കുന്നു. മമ്മൂക്ക ചെറുതായിട്ട് എല്ലാവർക്കും ഒന്ന് കൊടുത്തു. ഇതൊക്കെ നേരത്തെ ചെയ്തു വെക്കണ്ടേ എന്ന് പറഞ്ഞു. എന്നിട്ട് പോകുന്ന നേരം തിരിഞ്ഞുനോക്കി ഒരു ചിരി. അത് മാത്രമായിരുന്നു ചൂടായിട്ടുള്ള ഒരു സംഭവം. പക്ഷേ അത് തമാശക്ക് ആയിരുന്നു. ഞാൻ വിചാരിച്ച് അന്ന് ശരിക്കും ദേഷ്യപ്പെട്ടതാണെന്ന്. കാരണം ശരിക്കും വന്ന് ചൂടാവേണ്ടതാണ്,’ സാലു കെ.തോമസ് പറയുന്നു.

Content Highlight: Salu k thomas about kathal movie’s court scene