| Wednesday, 2nd November 2022, 2:09 pm

സോള്‍ട്ട് ആന്റ് പെപ്പറിലെ മൂപ്പന്‍ ഇനിയല്ല; നിട്ടാനി കേളു അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: ആഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മൂപ്പന്‍ വരയാല്‍ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വയനാട്ടിലെ കുറിച്യ വിഭാഗക്കാരനായ കേളു ചെന്നിലാര തറവാട്ടിലെ അംഗമായിരുന്നു.

സോള്‍ട്ട് ആന്റ് പെപ്പറില്‍ മൂപ്പനായി എത്തി കുറഞ്ഞ സീനുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ അഭിനേതാവായിരുന്നു ഇദ്ദേഹം. ഇത് കൂടാതെ പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

ബുധനാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ വെച്ച് തന്നെ ശവസംസ്‌കാരം നടത്തുമെന്നാണ് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുള്ളത്.

Content Highlight: Salt and Pepper fame Mooppan Nittani Kelu passed away

Latest Stories

We use cookies to give you the best possible experience. Learn more