എപ്പോള്‍ വിവാഹം കഴിക്കണമെന്ന് സല്‍മാന്‍ തീരുമാനിക്കണം: കത്രീന
Movie Day
എപ്പോള്‍ വിവാഹം കഴിക്കണമെന്ന് സല്‍മാന്‍ തീരുമാനിക്കണം: കത്രീന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th July 2012, 12:12 pm

ഏത് പ്രായത്തില്‍ വിവാഹം കഴിക്കണമെന്ന കാര്യം സല്‍മാന്‍ഖാന്‍ സ്വയം തീരുമാനിക്കണമെന്ന് നടി കത്രീന കൈഫ്.

സല്‍മാന്‍ ഏത് പ്രായത്തില്‍ വിവാഹം കഴിക്കണമെന്ന കാര്യം അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും തീരുമാനിക്കാനാവില്ല

” സല്‍മാന്‍ ഏത് പ്രായത്തില്‍ വിവാഹം കഴിക്കണമെന്ന കാര്യം അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും തീരുമാനിക്കാനാവില്ല” ഏക് ദാ ടൈഗറിന്റെ പ്രമോഷനായെത്തിയ കത്രീന പറഞ്ഞു.

വിവാഹം കഴിക്കാനുള്ള സമയം കഴിഞ്ഞെന്ന് കത്രീന സല്‍മാനോട് പറയുന്ന രംഗം ഏക് ദാ ടൈഗറിന്റെ പ്രമോകളിലുണ്ട്. ഇതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു കത്രീന അഭിപ്രായ പ്രകടനം നടത്തിയത്.

ഉടന്‍ വിവാഹം കഴിക്കണമെന്ന് അമീര്‍ ഖാന്‍ വരെ കഴിഞ്ഞദിവസം സല്‍മാനോട് പറഞ്ഞു. പക്ഷെ ആരു പറയുന്നതും അദ്ദേഹം അനുസരിക്കുന്നില്ലെന്നും കത്രീന വ്യക്തമാക്കി.

എന്നാല്‍ “ഞാന്‍ വിവാഹം കഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഗുണമുണ്ടോയെന്ന” ചോദ്യമാണ് ഇതിന് മറുപടിയായി സല്‍മാന്‍ നല്‍കിയത്. “അമീറും നേരത്തെ എന്നോട് ഇക്കാര്യം പറഞ്ഞു. എല്ലാവരും എന്തിനാണ് എന്റെ വിവാഹത്തിന് പിന്നാലെ കൂടുന്നത്. ” സല്‍മാന്‍ പറഞ്ഞു.

“ഏക് ദാ ടൈഗറി”ല്‍ ഈ ഡയലോഗ് ഉള്‍പ്പെടുത്തിയത് മനപൂര്‍വ്വമാണോയെന്ന് മാധ്യമങ്ങള്‍ സംവിധായകന്‍ കബീര്‍ ഖാനോട് ചോദിച്ചു. അങ്ങനെയൊരുദ്ദേശവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.