തന്റെ പുതിയ ചിത്രം ഏക് താ ടൈഗറിന്റെ പ്രമോഷന്‍ വര്‍ക്കുകളുമായി ബന്ധപ്പെട്ട് ചെറുനഗരങ്ങളില്‍ പോകാന്‍ സല്‍മാന്‍ ഖാന്‍ വിസമ്മതിച്ചു. സല്‍മാന്റെ തീരുമാനത്തിന് തക്കതായ കാരണവുമുണ്ട്. ചെറു നഗരങ്ങളിലെ ജനക്കൂട്ടത്തെ പേടിച്ചാണ് മസില്‍ ഖാന്‍ പ്രമോഷന്‍ വര്‍ക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.[]
” ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ഭയന്നിട്ടല്ല. ജനക്കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമൊക്കെയുണ്ട്. ഇതിനിടയില്‍ പുരുഷന്മാര്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്. അത് മാത്രമല്ല ചെറിയ കുട്ടികളും പ്രായമായവരും ഇവരുടെ കൂട്ടത്തിലുണ്ടാവും. ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ ആര് സമാധാനം പറയും” തന്റെ തീരുമാനം ന്യായീകരിച്ചുകൊണ്ട് സല്‍മാന്‍ പറഞ്ഞു.
ആര്‍ക്കെങ്കിലും പരുക്ക് പറ്റുകയാണെങ്കില്‍ സാരമില്ലെന്ന് കരുതാം. എന്നാല്‍ ആരെങ്കിലും മരിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തങ്ങളുടെ മേലാവും. തങ്ങളെ സംരക്ഷിക്കാനായി സുരക്ഷാ സംഘം ആരെയെങ്കിലും തള്ളിമാറ്റിയാല്‍ അതും പിന്നീട് പ്രശ്‌നമാവും. അതുകൊണ്ടുതന്നെ ഇതില്‍ നിന്നൊക്കെ മാറി നില്‍ക്കുന്നതാണ് നല്ലതെന്നും സല്‍മാന്‍ വ്യക്തമാക്കി.
സല്‍മാന് കരിയറില്‍ ഇത് നല്ലകാലമാണ്. തൊട്ടതെല്ലാം പൊന്നാവുകയാണ്. എന്നാല്‍ ഇതൊക്കെ അണിയറ പ്രവര്‍ത്തകരുടെ നേട്ടമാണെന്നാണ് സല്‍മാന്‍ പറയുന്നത്.
ഏക് താ ടൈഗറും പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ല. ചിത്രത്തിന്റെ തിരക്കഥയ്ക്കുവേണ്ടി കബീര്‍ ഖാന്‍ നന്നായി അധ്വാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ചിത്രം നന്നായി ചെയ്യാനും കഴിഞ്ഞിട്ടുണ്ടെന്നും സല്‍മാന്‍ വ്യക്തമാക്കി.
സല്‍മാനും കത്രീനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏക് താ ടൈഗര്‍ ആഗസ്റ്റ് 15ന് തിയ്യേറ്ററുകളിലെത്തും.