ഹിന്ദുത്വ ഗ്രൂപ്പുകളെ ഐ.എസുമായും ബോകോ ഹറാമുമായും താരതമ്യം ചെയ്തു; അയോധ്യയെക്കുറിച്ചുള്ള സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകത്തിനെതിരെ പരാതി
national news
ഹിന്ദുത്വ ഗ്രൂപ്പുകളെ ഐ.എസുമായും ബോകോ ഹറാമുമായും താരതമ്യം ചെയ്തു; അയോധ്യയെക്കുറിച്ചുള്ള സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകത്തിനെതിരെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th November 2021, 4:18 pm

ന്യൂദല്‍ഹി: അയോധ്യയെക്കുറിച്ചുള്ള തന്റെ പുതിയ പുസ്തകത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. സണ്‍റൈസ് ഓവര്‍ അയോധ്യ; നാഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ് (Sunrise in Ayodhya; Nationhood in our Times) എന്ന പുസ്തകത്തില്‍ ഹിന്ദുത്വത്തെ ഐ.എസുമായി താരതമ്യപ്പെടുത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷകനാണ് ഖുര്‍ഷിദിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ഹിന്ദുത്വ, അതിന്റെ പൊളിറ്റിക്കല്‍ വേര്‍ഷനില്‍ ജിഹാദിസ്റ്റ് ഇസ്‌ലാം ഗ്രൂപ്പുകളായ ഐ.എസ്.ഐ.എസ്, ബൊക്കോ ഹറാം എന്നിവയുമായി സാമ്യമുള്ളതാണ്. (Hindutva, by all standards a political version similar to the Jihadist Islam groups like ISIS and Bokko Haram of recent years) എന്നാണ് പുസ്തകത്തില്‍ പറയുന്നത്.

പുസ്തകത്തിന്റെ പ്രകാശനത്തിന് പിന്നാലെ ബി.ജെ.പിയും ഇതിനെതിരെ രംഗത്തെത്തിയിട്ടിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നും ഖുര്‍ഷിദിനെ പുറത്താക്കണമെന്നും ഹിന്ദുക്കളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ സോണിയ ഗാന്ധി പരാമര്‍ശത്തിന് വിശദീകരണം നല്‍കണമെന്നുമാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്.

അടുത്ത വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് മുസ്‌ലിം വോട്ടുകള്‍ക്ക് വേണ്ടി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും ബി.ജെ.പി ആരോപിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Salman Khurshid’s Hindutva comment in his new book sparks controversy