| Friday, 6th April 2018, 2:02 pm

ഹൃദയം നുറുങ്ങുന്ന വേദന: സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച കോടതി വിധിയെ കുറിച്ച് ഷോയ്ബ് അക്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ഞെട്ടലോടെയാണ് കേട്ടതെന്ന് സല്‍മാന്റെ സുഹൃത്തും പാക്കിസ്ഥാന്‍ മുന്‍ ഫാസ്റ്റ് ബൗളറുമായ ഷോയ്ബ് അക്തര്‍.

ശിക്ഷ ഏറെ കടുത്തതായിപ്പോയെന്നും ഹൃദയംനുറുങ്ങുന്ന വേദനയോടെയാണ് വാര്‍ത്ത അറിഞ്ഞതെന്നും ഷോയ്ബ് അക്തര്‍ പറയുന്നു.

“” അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ അദ്ദേഹത്തിന് ലഭിച്ചു എന്നറിഞ്ഞതില്‍ അങ്ങേയറ്റത്തെ വിഷമമുണ്ട്. എന്നാല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നത് ശരിയല്ല.


സല്‍മാന് ജാമ്യമില്ല, രണ്ടാം ദിവസവും ജയിലില്‍ ;ആത്മമിത്രത്തെ കാണാന്‍ ജയിലിലെത്തി നടി പ്രീതി സിന്റ


നിയമത്തെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ് ഓരോ വ്യക്തിയും. എങ്കിലും ശിക്ഷ അല്പം കടുത്തുപോയി എന്ന് തോന്നുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും ആരാധകരെ കുറിച്ചുമാണ് ഈ നിമിഷം ആലോചിക്കുന്നത്. അധികം വൈകാതെ തന്നെ അദ്ദേഹത്തിന് നീതി ലഭിക്കുമെന്നാണ് കരുതുന്നത്””- ഷോയ്ബ് അക്തര്‍ പറയുന്നു.

കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസില്‍ നടന്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു കഴിഞ്ഞ ദിവസം കോടതി വിധിച്ചത്.

മെഡിക്കല്‍ ചെക്കപ്പിന് ശേഷമായിരുന്നു സല്‍മാനെ ജയിലില്‍ പ്രവേശിപ്പിച്ചത്. ജയിലെത്തിയ താരത്തിന് രണ്ടാം നമ്പര്‍ മുറിയാണ് നല്‍കിയത്, ഒപ്പം ഒരു ബ്ലാങ്കറ്റും. ജയിലിലെ ആദ്യ ദിവസം സല്‍മാന്‍ ആരോടും സംസാരിച്ചില്ലെന്നും ഒറ്റയ്ക്ക് ഇരുന്നെന്നുമാണ് പൊലീസ് പറയുന്നത്. ദാലും റൊട്ടിയും കാബേജും ഉരുളക്കിഴങ്ങുമായിരുന്നു. ഭക്ഷണത്തിന് നല്‍കിയത്.

ജയിലില്‍ പ്രത്യേകമായി ഒരു സൗകര്യവും സല്‍മാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജോധ്പൂര്‍ ഡി.ഐ.ജി വിക്രം സിങ് പറഞ്ഞു. ജയിലിനുള്ളില്‍ വെച്ച് സഹതടവുകാര്‍ക്കൊപ്പം തന്നെയാണ് ആദ്യദിവസം ഭക്ഷണം നല്‍കിയത്. ഇന്ന് മുതല്‍ ജയിലിലെ തടവുകാര്‍ക്ക് നല്‍കുന്ന വസ്ത്രം സല്‍മാന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


watch doolnews video

We use cookies to give you the best possible experience. Learn more