സല്‍മാന്‍ ഖാന്‍ ചിത്രമായ രാധെ മെയ് 13നാണ് സീ5 ല്‍ റിലീസ് ആയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ചില പൈറേറ്റഡ് വൈബ്‌സൈറ്റുകളിലൂടെ നിയമവിരുദ്ധമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഇതിനെതിരെ സല്‍മാന്‍ ഖാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.
ദയവ് ചെയ്ത് പൈറസിയില്‍ ഏര്‍പ്പെടാതിരിക്കൂ എന്നും അത്തരത്തില്‍ സിനിമയുടെ പൈറേറ്റഡ് കോപ്പി അപ്‌ലോഡ് ചെയ്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സല്‍മാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞദിവസം ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘249 രൂപയ്ക്ക് രാധെ കാണാനുള്ള അവസരം ഞങ്ങള്‍ ഒരുക്കിതന്നിട്ടുണ്ട്. അല്ലാതെ പൈറേറ്റഡ് സൈറ്റുകള്‍ വഴി നിയമവിരുദ്ധമായി സിനിമ കാണുന്നത് വലിയ കുറ്റമാണ്, പൈറസിയില്‍ ഏര്‍പ്പെടാതിരിക്കൂ. അല്ലെങ്കില്‍ സൈബര്‍ സെല്‍ നിങ്ങള്‍ക്കെതിരെ തീര്‍ച്ചയായും നടപടി എടുത്തിരിക്കും.
കൊറിയന്‍ ചിത്രം ദി ഔട്ട്‌ലോസിന്റെ ഒഫീഷ്യല്‍ റീമേക്ക് ആണ് രാധെ. സല്‍മാന്‍ ഖാനൊപ്പം ദിശ പഠാനി, രണ്‍ദീപ് ഹൂഡ, ചാക്കീ ഷ്രോഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇന്ത്യന്‍ ഡാന്‍സറും കൊറിയോഗ്രാഫറുമായ പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക