സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് സല്‍മാന് ഖാന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ആന്റിം: ദി ഫൈനല്‍ ട്രൂത്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബര്‍മതിയില്‍ സല്‍മാന്‍ എത്തിയത്. സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹം ചല്‍ക്കയില്‍ നൂല്‍ക്കുകയും ഖാദി നെയ്യുകയും ചെയ്തു.
1930 വരെ മഹാത്മാ ഗാന്ധിയും കസ്തൂര്‍ബാ ഗാന്ധിയും താമസിച്ചിരുന്ന ഹൃദയ കുഞ്ച് എന്ന വസതിയിയും സല്‍മാന്‍ സന്ദര്‍ശിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ കേന്ദ്രമായാണ് സബര്‍മതി ആശ്രമം അറിയപ്പെട്ടിരുന്നത്.
ആശ്രമത്തിലെ സന്ദര്‍ശകര്‍ക്കുള്ള ബുക്കില്‍ സല്‍മാന്‍ കുറിച്ചതിങ്ങനെയാണ്. ‘ഇവിടെ വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇവിടം ഒരുപാടിഷ്ടപ്പെടുന്നു. ഈ സ്ഥലം ഒരിക്കും മറക്കില്ല. ആദ്യമായി ചര്‍ക്ക ഉപയോഗിച്ചത് രസകരമായിരുന്നു. ഗാന്ധിജിയുടെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും സബര്‍മതി സന്ദര്‍ശിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു,’
സല്‍മാന്‍ സബര്‍മതി ആശ്രമത്തിലത്തിയതറിഞ്ഞ് ആരാധകര്‍ പുറത്ത് തടിച്ചു കൂടിയിരുന്നു. അദ്ദേഹം പുറത്തിറങ്ങിയതോടെ ഫോട്ടോയെടുക്കാനും സെല്‍ഫിയെടുക്കാനും ആളുകള്‍ തിക്കും തിരക്കും കൂട്ടി.
അതേസമയം, സല്‍മാനും ആയുഷ് ശര്‍മയും പ്രധാനവേഷങ്ങളിലഭിനയിച്ച ആന്റിം: ദി ഫൈനല്‍ ട്രൂത്ത് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: salman-khan-visits-mahatma-gandhi-s-sabarmati-ashram-to-promote-antim-spins-charkha