ബിഗ് ബോസ് സീസണ്‍ 14; സല്‍മാന്‍ ഖാന്‍ ഒരു എപ്പിസോഡിന് വാങ്ങുന്നത് 16 കോടി രൂപ
Bollywood
ബിഗ് ബോസ് സീസണ്‍ 14; സല്‍മാന്‍ ഖാന്‍ ഒരു എപ്പിസോഡിന് വാങ്ങുന്നത് 16 കോടി രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th July 2020, 2:15 pm

മുംബൈ: പ്രമുഖ ദേശീയ റിലായിറ്റി ഷോയായ ബിഗ് ബോസിന്റെ 14ാം സീസണ്‍ അണിയറയില്‍ ഒരുങ്ങാനിരിക്കെ ഷോയുടെ അവതാരകനായ നടന്‍ സല്‍മാന്‍ ഖാന്‍ ഒരു എപ്പിസോഡിന് 14 കോടി രൂപ ഈടാക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍.

ഷോയുടെ മുമ്പത്തെ സീസണുകള്‍ക്കായി സല്‍മാന്‍ വാങ്ങിയിരുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണിത്. ബിഗ് ബോസിന്റെ നാലു മുതല്‍ ആറു വരെ സീസണ്‍ വരെ ഒരു എപ്പിസോഡിന് 2.5 കോടി രൂപയായിരുന്നു സല്‍മാന്‍ ഈടാക്കിയത്. സീസണ്‍ ഏഴില്‍ ഇത് അഞ്ച് കോടിയായി ഉയര്‍ത്തി. സീസണ്‍ ഒമ്പതില്‍ ഇത് 7-8 കോടി രൂപയാക്കി. സീസണ്‍ 13 ലെ 26 എപ്പിസോഡുകള്‍ക്കായി നടന്‍ ആകെ നേടിയത് 403 കോടി രൂപയാണ്.

കൊവിഡ് -19 പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ഷോയുടെ പ്രമോ ഷൂട്ടുകള്‍ നടത്താനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ഷോയില്‍ സാമൂഹിക അകലം വേണമെന്ന നിര്‍ദ്ദേശം സല്‍മാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ബിഗ് ബോസ് ഷോ ഒക്ടോബറില്‍ ടെലികാസ്റ്റ് ചെയ്യാനാണ് തീരുമാനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ