ഇന്ത്യ മുഴുവന്‍ ട്രെന്‍ഡ് ആയി മാറിയ അല്ലു അര്‍ജുന്‍ ചിത്രമായിരുന്നു പുഷപ. സാധാരണ ബിഗ് ബഡ്ജറ്റ് തെന്നിന്ത്യന്‍ ചിത്രങ്ങള്‍ പോലും ഉത്തരേന്ത്യയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാറില്ലായിരുന്നു. ആ പതിവ് തിരുത്തിയാണ് പുഷ്പയും ചിത്രത്തിലെ ഗാനങ്ങളും ട്രെന്‍ഡ് ആയത്. ഇപ്പോഴിതാ പുഷ്പയിലെ ‘ഊ അണ്ടവ’ എന്ന ഗാനമാണ് തന്റെ കഴിഞ്ഞ വര്‍ഷത്തെ ഇഷ്ട ഗാനമെന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് സുപ്പര്‍താരം സല്‍മാന്‍ ഖാന്‍.
ഒരു അവാര്‍ഡ് ഷോയിലായിരുന്നു അവതാരകയുടെ ചോദ്യം എത്തിയത്. ഈ വര്‍ഷത്തില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ചിത്രമോ, പാട്ടോ ഉണ്ടോ എന്ന ചോദ്യത്തിനാണ് ‘ഊ അണ്ഡവ’ യാണ് ഇഷ്ട ഗാനം എന്ന് സല്‍മാന്‍ പറഞ്ഞത്.
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഗാനത്തില്‍ അഭിനയിച്ച സാമന്തയും വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
റെക്കോഡ് പ്രതിഫലമായിരുന്നു ഗാനത്തില്‍ അഭിനയിക്കാന്‍ സാമന്ത വാങ്ങിയത്. മുന്‍പ് ബോളിവുഡ് സുപ്പര്‍ താരം അമിതാഭ് ബച്ചനും പുഷ്പയുമായി ബന്ധപെട്ട ചോദ്യം അദ്ദേഹം അവതരിപ്പിക്കുന്ന ക്രോര്‍പതി പരിപാടിയില്‍ ചോദിച്ചിരുന്നു. അന്നും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അത് നിറഞ്ഞു നിന്നതുമാണ്.
♥️♥️♥️ https://t.co/UzkF0PVspl
— Samantha (@Samanthaprabhu2) June 26, 2022
വിജയ് സേതുപതി നായകനായി എത്തിയ കാതു വാക്കുല രണ്ട് കാതലാണ് സാമന്തയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തില്‍ നയന്‍താരയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന സവിശേഷത കൂടിയുള്ള ചിത്രമായിരുന്നു കാതു വാക്കുല രണ്ട് കാതല്‍.
Content Highlight : Salman khan says his favorite song is from allu arjun movie pushpa