മുംബൈ: സല്‍മാന്‍ ഖാനെ നായകനാക്കി പ്രഭുദേവ ഒരുക്കിയ പുതിയ ചിത്രം ‘രാധേ ദി മോസ്റ്റ് വാണ്ടഡ് ഭായ്’ റിലീസ് പ്രഖ്യാപിച്ചു. സല്‍മാന്‍ തന്നെയാണ് ട്വിറ്ററിലൂടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്.
‘തിയറ്റര്‍ ഉടമകള്‍ കടന്നുപോകുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ഞാന്‍ മനസിലാക്കുന്നു. രാധെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിലൂടെ അവര്‍ക്ക് സഹായമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. രാധെ കാണാനായി തിയറ്ററിലേക്കെത്തുന്ന പ്രേക്ഷകര്‍ കൊവിഡിനെതിരെ പുലര്‍ത്തേണ്ട ശ്രദ്ധയും പ്രതിരോധ നടപടികളുമാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നാണ് സല്‍മാന്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞത്.
റിലീസ് തീരുമാനം വൈകിയതിന് തിയറ്റര്‍ ഉടമകളോട് സല്‍മാന്‍ ഖാന്‍ ക്ഷമ ചോദിക്കുകയും ചെയ്തു. കൊറിയന്‍ ചിത്രമായ ‘ദി ഔട്ട്‌ലോസി’ന്റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ‘രാധേ ദി മോസ്റ്റ് വാണ്ടഡ് ഭായ്’.
ദിഷ പട്ടാണിയാണ് ചിത്രത്തിലെ നായിക.രണ്‍ദീപ് ഹൂദ, ജാക്കി ഷിറോഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കൊവിഡ് ഭീഷണിയെ തുടര്‍ന്ന് അടച്ച തിയേറ്ററുകള്‍ തുറന്ന ശേഷം ആദ്യമായി ബോളിവുഡില്‍ നിന്ന് എത്തുന്ന സല്‍മാന്‍ ചിത്രമാണ് രാധേ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Salman Khan-Prabhu Deva movie ‘Radhe’ hits theaters; Release date announced