മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാനെ കുപ്രസിദ്ധ കുറ്റവാളിയായി പ്രഖ്യാപിച്ച് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ. വന്യജീവിവേട്ട നടത്തുന്ന കുപ്രസിദ്ധ കുറ്റവാളികളുടെ ലിസ്റ്റില്‍ 39 ാമത്തെ ക്രിമിനല്‍ ആയാണ് സല്‍മാന്‍ ഖാനെ പട്ടികപ്പെടുത്തിയിരിക്കുന്നത്.
“ക്രിമിനലുകളെക്കുറിച്ച് സംസ്ഥാനങ്ങളിലെ നിയമപാലകര്‍ക്കും മറ്റും ശ്രദ്ധ ലഭിക്കാനും ജാഗ്രത പുലര്‍ത്താനുമായാണ് വെബ്‌സൈറ്റില്‍ ക്രിമിനലുകളുടെ വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളത്. അവരുടെ നീക്കങ്ങളെ ശ്രദ്ധിക്കാന്‍ ഇത് സഹായകമാകും” ഡബ്ല്യു.സി.സി.ബിയിലെ അഡീഷണല്‍ ഡയറക്ടറായ തിലോത്തമ വര്‍മ്മ പറഞ്ഞു.
ഇവരുടെ ഇടപെടലുകളെ നിരീക്ഷിക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ സഹായിക്കുമെന്ന് വനം-വന്യജീവി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ എസ്.എസ് നേഗിയും കൂട്ടിച്ചേര്‍ത്തു.
നേരത്തെ കേസില്‍ ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഖാന് ജാമ്യം അനുവദിച്ചിരുന്നു. 25000 രൂപയുടെ ആള്‍ജാമ്യത്തിലും അനുമതിയില്ലാതെ രാജ്യം വിടാന്‍ പാടില്ല തുടങ്ങിയ വ്യവസ്ഥകളിലുമാണ് ജോധ്പൂര്‍ സെഷന്‍സ് കോടതി സല്‍മാന് ജാമ്യം അനുവദിച്ചത്.
Also Read: വിവാദങ്ങളില്‍ പോറലേല്‍ക്കാതെ ഫേസ്ബുക്ക്; ആദ്യപാദ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന
മാന്‍വേട്ടയുമായി ബന്ധപ്പെട്ട കേസില്‍ സല്‍മാനെതിരെ ശാസ്ത്രീയമായ തെളിവുകളുടെ അഭാവമുണ്ടെന്നും, മരിച്ച കൃഷ്ണമൃഗത്തിലൊന്ന് അമിതമായി ഭക്ഷണം കഴിച്ചതാണ് മരണകാരണമെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മറ്റൊരു മാന്‍ വലിയ കുഴിയിലേക്ക് വീണതാണ് മരണകാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി.
അതേസമയം വെടിയേറ്റാണ് മാന്‍ കൊല്ലപ്പെട്ടതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും മറ്റ് റിപ്പോര്‍ട്ടുകളിലും പറയുന്നില്ല. മാത്രമല്ല സല്‍മാന്‍ സഞ്ചരിച്ച ജിപ്സിയില്‍ നിന്ന് ശേഖരിച്ച് രക്തക്കറയും പോസ്റ്റ്മോര്‍ട്ടം സമയത്ത് ശേഖരിച്ച രക്തവും തമ്മില്‍ യാതൊരു സാമ്യവുമില്ലെന്ന് ഡി.എന്‍.എ പരിശോധനയില്‍ നിന്ന് വ്യക്തമായതാണെന്നും പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കി.
Also Read: ‘നിന്റെ പടം ഞാന്‍ കാണും, എന്റെ പടം നീയും കാണണേ…’; അല്‍ഫോണ്‍സ് പുത്രോനോട് വിനീത് ശ്രീനിവാസന്‍
1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് സല്‍മാന്‍ ഖാന് എതിരായ കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസില്‍ വിധി പുറപ്പെടുവിക്കുന്നത്.
വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരമുള്ള നടപടികളാണ് താരം നേരിടുന്നത്. ആറുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. നേരത്തെ വംശനാശം നേരിടുന്ന മാനുകളെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 2007-ല്‍ ഒരാഴ്ച സല്‍മാന്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. പിന്നീട് കോടതി സല്‍മാനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
WATCH THIS VIDEO: