ന്യൂദല്‍ഹി:കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച കോടതി വിധിക്കെതിരെ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച ജാമ്യഹരജി പരിഗമിക്കുന്നത് കോടതി മാറ്റിവെച്ചു.
നാളെ രാവിലെ കേസ് ജോധ്പൂര്‍ സെഷന്‍സ് കോടതി പരിഗണനക്കെടുക്കും. ജാമ്യാപേക്ഷ മാറ്റിയതോടെ സല്‍മാന്‍ ഇന്നും ജയിലില്‍ തന്നെ കഴിയേണ്ടി വരും.
കോടതി കേസ് പരിഗണിക്കുകകയും ജാമ്യാപേക്ഷ നിരസിക്കുകയും ചെയ്താല്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സല്‍മാന്‍ ഖാന്റെ അഭിഭാഷകന്റെ തീരുമാനം.
ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചതിന് പിന്നാലെ ബോളിവുഡ് നടിയും സല്‍മാന്‍ ഖാന്റെ ഉറ്റസുഹൃത്തുമായ പ്രീതി സിന്റ ജോധ്പൂര്‍ ജയിലിലെത്തി സല്‍മാനെ കണ്ടു. ജയിലിലെത്തിയ താരം സല്‍മാനുമായി ഏതാനും മിനുട്ടുകള്‍ സംസാരിച്ച ശേഷമാണ് പുറത്തിറങ്ങിയത്.
കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസില്‍ നടന്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു കഴിഞ്ഞ ദിവസം കോടതി വിധിച്ചത്.
മെഡിക്കല്‍ ചെക്കപ്പിന് ശേഷമായിരുന്നു സല്‍മാനെ ജയിലില്‍ പ്രവേശിപ്പിച്ചത്. ജയിലെത്തിയ താരത്തിന് രണ്ടാം നമ്പര്‍ മുറിയാണ് നല്‍കിയത്, ഒപ്പം ഒരു ബ്ലാങ്കറ്റും. ജയിലിലെ ആദ്യ ദിവസം സല്‍മാന്‍ ആരോടും സംസാരിച്ചില്ലെന്നും ഒറ്റയ്ക്ക് ഇരുന്നെന്നുമാണ് പൊലീസ് പറയുന്നത്. ദാലും റൊട്ടിയും കാബേജും ഉരുളക്കിഴങ്ങുമായിരുന്നു ഭക്ഷണത്തിന് നല്‍കിയത്.
ജയിലില്‍ പ്രത്യേകമായി ഒരു സൗകര്യവും സല്‍മാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജോധ്പൂര്‍ ഡി.ഐ.ജി വിക്രം സിങ് പറഞ്ഞു. ജയിലിനുള്ളില്‍ വെച്ച് സഹതടവുകാര്‍ക്കൊപ്പം തന്നെയാണ് ആദ്യദിവസം ഭക്ഷണം നല്‍കിയത്. ഇന്ന് മുതല്‍ ജയിലിലെ തടവുകാര്‍ക്ക് നല്‍കുന്ന വസ്ത്രം സല്‍മാന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Watch doolnews video