മുംബൈ: ബോളിവുഡ് താരം സല്മാന് ഖാന് പാമ്പ് കടിയേറ്റു. തന്റെ 56ാം പിറന്നാള്‍ ആഘോഷിക്കാനായി പനവേല്‍ ഫാം ഹൗസില്‍ എത്തിയതായിരുന്നു അദ്ദേഹം. പുലര്‍ച്ചെ 3:30 ഓടു കൂടിയായിരുന്നു പാമ്പ് കടിയേറ്റത്.
എന്നാല്‍ വിഷമില്ലാത്ത പാമ്പായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പാമ്പ് കടിയേറ്റ ഉടന്‍ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. ഡിസ്ചാര്‍ജ് ചെയ്ത സല്മാന് വീട്ടില്‍ വിശ്രമത്തിലാണ്.
സാധാരണ തന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ എല്ലാ വര്‍ഷവും സല്മാന് പനവേല്‍ ഫാം ഹൗസില്‍ ആണ് എത്തിയിരുന്നത്. പതിവ് പോലെ
ഇത്തവണയും ബന്ധുക്കളേയും സുഹൃത്തുക്കളേയും കൂട്ടി പിറന്നാളാഘോഷത്തിന് എത്തിയപ്പോഴായിരുന്നു പാമ്പ് കടിയേറ്റത്.