| Friday, 7th May 2021, 9:04 pm

സിനിമാ മേഖലയിലെ 25000 പേര്‍ക്ക് 1500 രൂപ വീതം നല്‍കും; ധനസഹായവുമായി സല്‍മാന്‍ ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സിനിമാ മേഖലയിലെ ജീവനക്കാര്‍ക്കാണ് ധനസഹായം നല്‍കുമെന്ന് സല്‍മാന്‍ അറിയിച്ചത്.

മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, ലൈറ്റ്‌ബോയ്‌സ്, തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന 25,000 പേര്‍ക്ക് ധനസഹായം നല്‍കുമെന്ന് സല്‍മാന്‍ പറഞ്ഞു.

ആദ്യഗഡുവായി 1,500 രൂപ വീതം നല്‍കുമെന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയിസ് (എഫ്.ഡബ്ല്യു.ഐ.സി.ഇ) പ്രസിഡന്റ് ബി.എന്‍. തിവാരി അറിയിച്ചു.

അര്‍ഹതപ്പെട്ട ജീവനക്കാരുട പട്ടികയും അക്കൗണ്ട് നമ്പരും സല്‍മാന്‍ ഖാന് കൈമാറിയെന്നും പണം എത്രയും പെട്ടെന്ന് തന്നെ നിക്ഷേപിക്കുമെന്ന് അദ്ദേഹം അറിയിച്ചതായും ബി.എന്‍. തിവാരി പറഞ്ഞു.

മുമ്പ് ശിവസേനയുടെ യുവജനവിഭാഗവുമായി സഹകരിച്ച് മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭക്ഷണമെത്തിക്കാനും സല്‍മാന്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Salman Khan Financial Aid To Film Workers

We use cookies to give you the best possible experience. Learn more